മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു
Oct 4, 2024 04:26 PM | By Vyshnavy Rajan

കൂടരഞ്ഞി : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ബോട്ടിൽ ബൂത്ത് ഉദ്ഘാടനവും, വിളംബര ജാഥയും നടത്തി. ബോട്ടിൽ ബൂത്ത് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ നിർവ്വഹിച്ചു.

സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ വി എസ് രവീന്ദ്രൻ, റോസ്‌ലി ജോസ് ബോബി ഷിബു, എൽസമ്മജോർജ്, ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, സുരേഷ് ബാബു മോളി തോമസ് വാതല്ലൂർ, ജോണി വാളിപ്ലാക്കൽ,വി എ നസീർ തുടങ്ങിയ എല്ലാ വാർഗംഗങ്ങളുടെയും നേതൃത്വത്തിൽ വാർഡുകളിൽ ശുചീകരണ പ്രവർത്തനം നടന്നു.

ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി സുരേഷ്കുമാർ അസിസ്റ്റന്റ് സെക്രട്ടറി ജയപ്രകാശ് ,ഹെൽത്ത് ഇൻസ്പെക്ടർ രാജീവൻ സി, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ജാവിദ് ഹുസൈൻ. കൃഷി ഓഫീസർ കെ.എ ഷബീർ അഹമ്മദ്, പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.

പരിപാടിയിൽ വിവിധ ഘടക സ്ഥാപനത്തിലെ ജീവനക്കാർ,വ്യാപാരി പ്രതിനിധികൾ,അങ്കണ വാടി ജീവനക്കാർ, ആശ വർക്കർമാർ,ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബ ശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, സെന്റ് സെബാസ്റ്റ്യൻ കൂടരഞ്ഞി ഹയർ സെക്കൻ്ററി സ്കൂൾ , കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ കെ.എം സി ടി ഡെന്റൽ കോളേജ്, എം എ എം ഒ കോളേജ് ,നീലേശ്വരം ഹയർ സെക്കൻ്ററി സ്കൂൾ എനിവിടങ്ങളിലെ നാഷണൽ സർവീസ് സൊസൈറ്റി വിദ്യാർത്ഥികൾ .അദ്ധ്യാപകർ,ഗ്രീൻ ക്ലബ് പ്രവർത്തകർ,റിസോർട്ട് ഉടമകൾ, ഓട്ടോ തൊഴിലാളികൾ, വിവിധ ക്ലബ്‌ ഭാരവാഹികൾ , കർഷകർ തുടങ്ങിയവർ പങ്കെടുത്തു,

പഞ്ചായത്തിന്റെ മുഴുവൻ വാർഡുകളിലും സ്ഥാപനങ്ങളിലും ശുചീകരണം പ്രവർത്തനം നടന്നു കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻ്ററി സ്കൂളിന്റെ ബാന്റ് സെറ്റ് ന്റെ അകമ്പടിയോടെ ആണ് വിളമ്പര ജാഥ ആരംഭിച്ചത്.

Pampalamuktam Navkerala launched a popular campaign

Next TV

Related Stories
മൂടാടി പഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളം പദ്ധതി രണ്ടാംഘട്ടം പ്രവർത്തനം ആരംഭിച്ചു

Oct 4, 2024 05:04 PM

മൂടാടി പഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളം പദ്ധതി രണ്ടാംഘട്ടം പ്രവർത്തനം ആരംഭിച്ചു

മൂടാടി പഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളം പദ്ധതി രണ്ടാംഘട്ടം പ്രവർത്തനം ആരംഭിച്ചു. പരിപാടിയുടെ ഉത്ഘാടനം മൂടാടി ടൗണിലെ മത്സ്യ വിതരണ തൊഴിലാളി...

Read More >>
മലബാറിലെ പ്രമുഖ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചു

Oct 4, 2024 04:51 PM

മലബാറിലെ പ്രമുഖ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചു

മലബാറിലെ പ്രമുഖ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ...

Read More >>
പേരാമ്പ്ര സ്വദേശിയുടെ സിനിമയ്ക്ക് അന്തർദേശീയ അംഗീകാരം: ഡിവൈഎഫ്ഐ യുടെ സ്നേഹാദരം ഷമിൽ രാജിന്

Oct 4, 2024 03:54 PM

പേരാമ്പ്ര സ്വദേശിയുടെ സിനിമയ്ക്ക് അന്തർദേശീയ അംഗീകാരം: ഡിവൈഎഫ്ഐ യുടെ സ്നേഹാദരം ഷമിൽ രാജിന്

ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട് ലോകത്തിലെ ഏറ്റവും വലിയ ഷോർട്ട്ഫിലിം ഫെസ്റ്റിവൽ ആയ focus on ability യിൽ ജനപ്രിയ ചിത്രമായി മലയാളികൾ ഒരുക്കിയ ഇസൈ എന്ന...

Read More >>
പികെഎസ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദായനികുതി ഓഫീസിലേക്ക് നടത്തിയ മാർച്ച്  ഒ എം ഭരദ്വാജ് ഉദ്ഘാടനം ചെയ്തു

Oct 4, 2024 03:45 PM

പികെഎസ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദായനികുതി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഒ എം ഭരദ്വാജ് ഉദ്ഘാടനം ചെയ്തു

പികെഎസ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദായനികുതി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഒ എം ഭരദ്വാജ് ഉദ്ഘാടനം...

Read More >>
ബാലസംഘം തൃക്കുറ്റിശ്ശേരി മേഖലാശില്പശാല പാവുക്കണ്ടിയിൽ  ഉദ്ഘാടനം ചെയ്തു

Oct 3, 2024 07:58 PM

ബാലസംഘം തൃക്കുറ്റിശ്ശേരി മേഖലാശില്പശാല പാവുക്കണ്ടിയിൽ ഉദ്ഘാടനം ചെയ്തു

ബാലസംഘം തൃക്കുറ്റിശ്ശേരി മേഖലാശില്പശാല പാവുക്കണ്ടിയിൽ സംസ്ഥാന കോ: ഓഡിനേറ്റർ സി; വിജയകുമാർ ഉദ്ഘാടനം...

Read More >>
താമരശ്ശേരി ചുരത്തിൽ 5 ദിവസം ചരക്കു വാഹനങ്ങൾക്ക് നിയന്ത്രണം

Oct 3, 2024 07:25 PM

താമരശ്ശേരി ചുരത്തിൽ 5 ദിവസം ചരക്കു വാഹനങ്ങൾക്ക് നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ 5 ദിവസം ചരക്കു വാഹനങ്ങൾക്ക്...

Read More >>
Top Stories

News Roundup