മലബാറിലെ പ്രമുഖ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചു

മലബാറിലെ പ്രമുഖ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചു
Oct 4, 2024 04:51 PM | By Vyshnavy Rajan

കൊല്ലം : മലബാറിലെ പ്രമുഖ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചു.

നവരാത്രി ആരംഭ ദിവസം മുതൽ വിജയദശമി നാളായ ഒക്ടോബർ 13 വരെ നീളുന്ന ആഘോഷ ദിനങ്ങളിൽ വൈവിധ്യമാർന്ന സംഗീത- നൃത്തകലാരാധനകൾ അരങ്ങേറും.

ആരംഭ ദിവസമായ ഇന്നലെ കാലത്ത് ശീവേലിക്ക് ശേഷം ചേളന്നൂർ കണ്ടംവെള്ളി ശ്രീകൃഷ്ണ‌ ക്ഷേത്രത്തിലെ ശംഖൊലി ഭജനസമിതിയുടെ ഭജൻസ്, വൈകീട്ട് ഗായത്രി, അളകചന്ദ്ര, അനവദ്യ, ഗൗരപാർവ്വതി എന്നിവരുടെ നൃത്തസന്ധ്യ, പിഷാരികാവ് കലാക്ഷേത്ര അവതരിപ്പിച്ച നൃത്ത സന്ധ്യ എന്നിവ നടന്നു.

അതോടൊപ്പം ദിവസവും ദീപാരാധനക്ക് ശേഷം ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ സോപാന സംഗീതം, തായമ്പക, കൊമ്പ്പറ്റ്, കുഴൽപറ്റ്, കേളീക്കൈ എന്നീ ക്ഷേത്ര കലകളും, മൂന്ന് നേരം കാഴ്‌ചശീവേലികളും ഉണ്ടായിരിക്കും.

ഇന്ന് കാലത്ത് കാഞ്ഞിശ്ശേരി വിനോദ് മാരാരുടെ ശിക്ഷണം ലഭിച്ച വനിതകൾ ഒരുക്കുന്ന പഞ്ചാരിമേളം, ഊരള്ളൂർ സുകുമാരൻ്റെ ആദ്ധ്യാത്മിക പ്രഭാഷണം, വൈകീട്ട് നൃത്തസന്ധ്യ, ഉജ്ജയിനി ഫോക് ലോർ സെന്റർ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ എന്നിവ നടക്കും.

Navratri celebrations have begun at Pisharikav Temple, Kollam, a prominent temple in Malabar

Next TV

Related Stories
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

Apr 12, 2025 02:16 PM

ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍...

Read More >>
Top Stories

News Roundup