---
title: "റംഷാദ് മാസ്റ്ററുടെ മൂന്നാമത്തെ കവിതാ സമാഹാരമായ സൂര്യനസ്തമിക്കുന്ന നട്ടുച്ച കവിത സമാഹാരം പ്രകാശനം ചെയ്തു"
english_title: "Ramshad Master's 3rd collection of poetry, Surya Samutchivan Natucha Kavita Samahara released"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/240337/ramshad-masters-3rd-collection-of-poetry-surya-samutchivan-natucha-kavita-samahara-released"
published_at: "2024-10-05T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6700e0813c749_0000_ATTACH__.jpg"
keywords: []
---

# റംഷാദ് മാസ്റ്ററുടെ മൂന്നാമത്തെ കവിതാ സമാഹാരമായ സൂര്യനസ്തമിക്കുന്ന നട്ടുച്ച കവിത സമാഹാരം പ്രകാശനം ചെയ്തു

> **Lead Summary:** കാക്കൂർ : കോക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപകനും സ്കൗട്ട് മാസ്റ്ററുമായ റംഷാദ് മാസ്റ്ററുടെ മൂന്നാമത്തെ കവിതാ സമാഹാരമായ സൂര്യനസ്തമിക്കുന്ന നട്ടുച്ച കവിത സമാഹാരം ബാലുശ്ശേരി താമരശ്ശേരി ജില്ല സ്കൗട്ട് ഓർഗനൈസിംഗ് കമ്മീഷണർ ശ്രീ രാജൻ വെളുത്തേടത്തിന് നൽകി പ്രകാശനം ചെയ്തു.

## Article Content

കാക്കൂർ : കോക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപകനും സ്കൗട്ട് മാസ്റ്ററുമായ റംഷാദ് മാസ്റ്ററുടെ മൂന്നാമത്തെ കവിതാ സമാഹാരമായ സൂര്യനസ്തമിക്കുന്ന നട്ടുച്ച കവിത സമാഹാരം ബാലുശ്ശേരി താമരശ്ശേരി ജില്ല സ്കൗട്ട് ഓർഗനൈസിംഗ് കമ്മീഷണർ ശ്രീ രാജൻ വെളുത്തേടത്തിന് നൽകി പ്രകാശനം ചെയ്തു.

ബാലുശ്ശേരി ലോക്കൽ അസോസിയേഷന്റെ ദ്വിതീയ സോപാൻ ടെസ്റ്റിംഗ് സെൻററിൽ ആണ് വേറിട്ടതും സർഗാത്മകമായ ഒരു പ്രവർത്തനത്തിന് സാക്ഷ്യം വഹിച്ചത്.

ക്യാമ്പിലെ മുഴുവൻ സ്കൗട്ട് അധ്യാപകർക്കും തൻറെ സ്നേഹ സമ്മാനം റംഷാദ് മാസ്റ്റർ നൽകി.ഷനോജ് ആൻ്റണി സ്വാഗതവും സ്കൗട്ടിംഗ് എ ഡി ഓ സി മോഹനൻ മാസ്റ്റർ അധ്യക്ഷതയും വഹിച്ച ചടങ്ങിൽ രഞ്ജിത്ത് ആർ. സബിലേഷ് കെ, രവീന്ദ്രൻ പിസി പാലം പി സതീഷ് കുമാർ മനീഷ് പി പി, ജയാനന്ദൻ വി എന്നിവർ സംസാരിച്ചു.

ബാലുശ്ശേരി ലോക്കൽ അസോസിയേഷൻ സെക്രട്ടറി അബ്ദുൽസലാം നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/240337/ramshad-masters-3rd-collection-of-poetry-surya-samutchivan-natucha-kavita-samahara-released)