---
title: "കോഴിക്കോട് ജില്ലാ അമേച്ചർ അത്‌ലറ്റിക് മീറ്റിൽ മികച്ച പ്രകടനം നടത്തിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം നടത്തി"
english_title: "Certificates and medals were distributed to the children who performed well in Kozhikode District Amateur Athletic Meet"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/240477/certificates-and-medals-were-distributed-to-the-children-who-performed-well-in-kozhikode-district-amateur-athletic-meet"
published_at: "2024-10-05T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670164ce988c3_0000_ATTACH__.jpg"
keywords: []
---

# കോഴിക്കോട് ജില്ലാ അമേച്ചർ അത്‌ലറ്റിക് മീറ്റിൽ മികച്ച പ്രകടനം നടത്തിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം നടത്തി

> **Lead Summary:** **കൂരാച്ചുണ്ട് : **കോഴിക്കോട് ജില്ലാ അമേച്ചർ അത്‌ലറ്റിക് മീറ്റിൽ മികച്ച പ്രകടനം നടത്തിയ കല്ലാനോട് സെൻമേരിസ് സ്പോർട്സ് അക്കാദമിയിലെ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും സ്കൂൾ മാനേജർ ഫാദർ ജിനോ ചുണ്ടയിൽ വിതരണം നടത്തി.

## Article Content

**കൂരാച്ചുണ്ട് : **കോഴിക്കോട് ജില്ലാ അമേച്ചർ അത്‌ലറ്റിക് മീറ്റിൽ മികച്ച പ്രകടനം നടത്തിയ കല്ലാനോട് സെൻമേരിസ് സ്പോർട്സ് അക്കാദമിയിലെ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും സ്കൂൾ മാനേജർ ഫാദർ ജിനോ ചുണ്ടയിൽ വിതരണം നടത്തി.

ചടങ്ങിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കേരള സന്തോഷ് ട്രോഫി ടീം അംഗവും കാലിക്കറ്റ് എഫ് സി താരവുമായ അർജുൻ ബാലകൃഷ്ണൻ മുഖ്യ അതിഥി ആയിരുന്നു.

  സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മുൻ ദേശീയ താരം ജോർജ് തോമസ്, തോമസ് കെ യു, ബിപിൻ, അരുൺ കിഷോർ, ലിയാ ജോൺ,എന്നിവർ പ്രസംഗിച്ചു. കല്ലാനോട് സെൻറ് മേരീസ് സ്കൂൾ കായിക അധ്യാപകൻ നോബിൾ കുര്യാക്കോസ് ചടങ്ങിന് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/240477/certificates-and-medals-were-distributed-to-the-children-who-performed-well-in-kozhikode-district-amateur-athletic-meet)