ബാലുശ്ശേരി : ക്ഷേത്രങ്ങളില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. പ്രസിദ്ധമായ ബാലുശ്ശേരി ചിറക്കല്‍ കാവ് ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ നവരാത്രി ആഘോഷ പരിപാടിയും ക്ഷേത്രത്തിന്റെ പുതിയ യൂട്യൂബ് ചാനലായ ചിറക്കല്‍കാവ്ബാലുശ്ശേരി യൂട്യൂബ് ചാനലിന്റെ ഉദ്ഘാടനവും ഡോ.പിയൂഷ് എം.നമ്പൂതിരിപ്പാട് നിര്‍വഹിച്ചു.
ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ.ജി വിശ്വനാഥന്‍ അധ്യക്ഷനായി. രാജുറാം, ബിനു അറപ്പീടിക, രവി മങ്ങാട്, ഷൈനി ജോഷി സംസാരിച്ചു.
2005ല്‍ പ്രകാശനം ചെയ്ത ചിറക്കല്‍കാവ് ഭക്തിഗാന ആല്‍ബം മലര്‍മാലയുടെ രചന നിര്‍വഹിച്ച അന്തരിച്ച ഗാനരചയിതാവ് പ്രകാശ് മാരാരെ ചടങ്ങില്‍ വച്ച് അനുസ്മരിച്ചു.
തുടര്‍ന്ന് കോഴിക്കോട് സത്യസായി സേവസമിതി സംഘടനയുടെ ഭജനയും നടന്നു.നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 13 വരെയുള്ള ദിവസങ്ങളില്‍ വിവിധ പരിപാടികള്‍ ക്ഷേത്രാങ്കണത്തില്‍ നടക്കുന്നതാണ്.
The Navratri celebration program at Balusherry Chirakkal Kav Chamundeshwari Temple has started