നടുവണ്ണൂർ : പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ്ആൻഡ് കൗൺസലിംഗ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ നടന്നു കൊണ്ടിരിക്കുന്ന ദിശ ഹയർ' സെറ്റഡീസ് എക്‌സ്പോയിലേക്ക് വാകയാട് ഹയർസെക്കണ്ടറി സ്കൂൾ കരിയർ ഗൈഡൻസ് യൂണിൻ്റെനേതൃത്വത്തിൽ വിദ്യാഭ്യാസ യാത്ര സംഘടിപ്പിച്ചു.
ദിശയുടെ ഭാഗമായി രാജ്യത്തെ 70 ഓളം സ്റ്റാളുകൾ ,കരിയർ സെമിനാർ, കരിയർ കോൺക്ലേവ് തുടങ്ങിയ പരിപാടികളിലെ സന്ദർശനം കുട്ടികൾക്ക് പുതിയ അനുഭവമായി.
കരിയർ സംബന്ധമായ സംശയങ്ങൾ ദൂരീകരിക്കാൻ ദിശ ഒരുക്കിയ കൗൺസലിംഗ് കേന്ദ്രത്തിൻ്റെ സേവനവും വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തി യാത്രക്ക് സ്കൂൾ പ്രിൻസിപ്പാൾ ഡോ. പി. ആബിദ , സകൂൾ കരിയർ കോർഡിനേറ്റർ നിസാർ ചേലേരി,സൗഹൃദ കോർഡിനേറ്റർ രാഗി. പി.കെ അധ്യാപകരായ സുജയ എസ്.ജി ,മഞ്ജു എം എൻ സ്കൂൾ' ജനാധിപത്യവേദി ചെയർമാൻ ആയിഷ നദ , കരിയർ ക്ലബ് കൺവിനർ അനന്യപ്രമോദ് എന്നിവർ യാത്രക്ക് നേതൃത്വം നൽകി
The educational trip was organized under the leadership of Wakayad Higher Secondary School Career Guidance Unit