എൻഎസ്എസ് സംസ്ഥാനതല ക്യാമ്പിനു തുടക്കമായി

എൻഎസ്എസ് സംസ്ഥാനതല ക്യാമ്പിനു തുടക്കമായി
Oct 9, 2024 09:18 PM | By Vyshnavy Rajan

കാലിക്കറ്റ് യൂണിവേഴ്സിറ്റിയും പ്രൊവിഡൻസ് വിമൻസ് കോളേജും, ശ്രീ ഗോകുലം ആർട്സ് ആൻഡ് സയൻസ് കോളേജും സംയുക്തമായി സംസ്ഥാന എൻഎസ്എസ് സെല്ലിൻ്റെ അഭിമുഖ്യത്തിൽ നടത്തുന്ന സംസ്ഥാനതല എൻ എസ് എസ് നേതൃപരിശീലന ക്യാമ്പിന് ശ്രീ ഗോകുലം കൺവെൻഷൻ സെൻ്ററിൽ തുടക്കമായി.

കേരളത്തിലെ വിവിധ സർവകലാശാലകളിൽ നിന്നും 8 എൻഎസ്എസ് ഡയറക്ടറേറ്റുകളിൽ നിന്നുമായി 100 ലധികം എൻഎസ്എസ് വളണ്ടിയർമാർ ആണ് പങ്കെടുക്കുന്നത്.

ക്യാമ്പിനോട് അനുബന്ധിച്ച് നടന്ന ലഹരി വിരുദ്ധ റാലി ശ്രദ്ധേയമായി. ബാലുശ്ശേരി ടൗൺ സർക്കിൾ ഇൻസ്പെക്ടർ ദിനേശ് കെ ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാന എൻ എസ് എസ് ഓഫീസർ ഡോ. ആർ എൻ അൻസർ മുഖ്യസന്ദേശം നൽകി.

ശ്രീ ഗോകുലം കോളേജ് പ്രിൻസിപ്പാൾ ഡോ. മുസഫിർ അഹമ്മദ്, മാനേജർ ശ്രീ ബലരാമൻ കെ യൂണിവേഴ്സിറ്റി എൻ എസ് എസ് യൂണിവേഴ്സിറ്റി കൊ ഓർഡിനേറ്റർ ഡോ എൻ ഷിഹാബ്, ജില്ല കോ ഓർഡിനേറ്റർ ഫസീൽ അഹമ്മദ് ,പ്രോഗ്രാം ഓഫീസർമാരായ ഡോ. സംഗീത ജി കൈമൾ, , ഡോ. അർച്ചന , ലിജോ ജോസഫ് എന്നിവർ സംസാരിച്ചു. നാളെ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത്.

കോഴിക്കോട് ജില്ലാ കലക്ടർ ശ്രീ സ്നേഹിൽ കുമാർ സിംഗ് ഐഎഎസ് ആണ്. എന്‍ഡിആർഎഫ് ഉൾപ്പെടെയുള്ള സംഘം നേതൃത്വം നൽകുന്ന ദുരന്ത നിവാരണ പ്രവർത്തനങ്ങൾ , ദുരന്ത സമയത്തുള്ള പകർച്ചവ്യാധികൾ, ജലാശയ രക്ഷാ പ്രവർത്തനങ്ങൾ, അപ്രതീക്ഷിതമായ സാഹചര്യങ്ങളിൽ പ്രഥമ ശുശ്രൂഷകൾ, മുതലായവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

സാങ്കേതിക തന്ത്രങ്ങളും സഹകരണവും വഴി സങ്കീർണമായ ദുരന്ത സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ സജ്ജമായ ഒരു ഭാവി സന്നദ്ധസേനയെ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഈ ക്യാമ്പ് നടത്തുന്നത്. സമൂഹസമ്പർക്കത്തിൽ നിർണായക പങ്കുവഹിക്കുന്ന എൻഎസ്എസ് വളണ്ടിയർമാർക്ക് അടിയന്തര സാഹചര്യങ്ങളിൽ അവരുടെ നേതൃത്വവും പ്രവർത്തനശേഷിയും വർദ്ധിപ്പിക്കുന്നതിന് പ്രത്യേക പരിശീലനം നൽകും.

സാംക്രമിക രോഗങ്ങൾ: ദുരന്ത സമയത്തും ശേഷവും മുൻകരുതലുകളും പരിചരണവും; പ്രശസ്ത സ്‌ക്യൂബാ ഡൈവിംഗ് പരിശീലകർ അവതരിപ്പിക്കുന്ന ഔട്ട്ഡോർ വാട്ടർ റെസ്ക്യൂ പരിശീലനം, കംപ്രഷൻ ഒൺലി ലൈഫ് സപ്പോർട്ട്, ട്രൗമ കെയർ സൊസൈറ്റി നൽകുന്ന പരിശീലനം, NDRF – കമ്മ്യൂണിറ്റി ബോധവത്കരണ പ്രോഗ്രാം, NDRF ന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ പ്രായോഗിക പരിശീലനം എന്നിവയാണ് പ്രധാന കാര്യപരിപാടികൾ സംഘടിപ്പിക്കുന്നത്. ക്യാമ്പ് ഒക്ടോബർ 11 നു സമാപിക്കും.

NSS state level camp has started

Next TV

Related Stories
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

Apr 12, 2025 02:16 PM

ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍...

Read More >>
Top Stories










News Roundup