ഭർതൃവീട്ടിൽ തീ പൊള്ളലേറ്റ നാദാപുരം സ്വദേശിയായ യുവതി മരിച്ചു

ഭർതൃവീട്ടിൽ തീ പൊള്ളലേറ്റ  നാദാപുരം സ്വദേശിയായ യുവതി മരിച്ചു
Oct 10, 2024 11:28 PM | By Vyshnavy Rajan

നാദാപുരം :ഭർതൃവീട്ടിൽ വച്ച് തീ പൊള്ളലേറ്റ യുവതി ചികിത്സയ്ക്കിടെ മരിച്ചു. ചെക്യാട് പഞ്ചായത്തിലെ അരൂണ്ടയിലെ കുന്നുപറമ്പത്ത് സ്നേഹ ( 18 ) ആണ് മരിച്ചത്.

കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി വൈകിയോടെയായിരുന്നു മരണം.

പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹം ഇന്ന് രാത്രി എട്ടുമണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.

കണ്ണൂർ ജില്ലയിലെ പൊയിലൂരിലെ ഭർതൃവീട്ടിൽ വച്ചായിരുന്നു യുവതിക്ക് തീ പൊള്ളലേറ്റത്. 65 % ഓളം പൊള്ളലേറ്റ സ്നേഹയ്ക് വിദഗ്ധ ചികിത്സ നൽകിയിരുന്നു.

ചികിത്സയ്ക്കിടെ അണുബാധയേറ്റാണ് മരണം. സ്നേഹയുടെ മരണമൊഴി കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.

ഭർതൃവീട്ടിലെ പീഡനമാണ് സഹോദരിയുടെ മരണത്തിനു കാരണമെന്ന് സഹോദരൻ രാഹുൽ കൊളവള്ളൂർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. പൊയിലൂർ സ്വദേശിയുമായി സ്നേഹ പ്രണയ വിവാഹമായിരുന്നു.

മത്സ്യ വിതരണ തൊഴിലാളിയായ പരേതനായ അശോകന്റെയും മഹിളാ കോൺഗ്രസ് നേതാവ് ബിന്ദുവിന്റേയും മകളാണ്.

സഹോദരങ്ങൾ: രാഹുൽ, അൻസി.

A woman from Nadapuram died after being burnt in her husband's house

Next TV

Related Stories
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

Apr 12, 2025 02:16 PM

ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍...

Read More >>
Top Stories

News Roundup