---
title: "എസ്.പി.സി കേഡറ്റുകൾക്ക് നിയമ ബോധവൽക്കരണ ക്ലാസ് നടത്തി"
english_title: "Conducted legal awareness class for SPC cadets"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/241703/conducted-legal-awareness-class-for-spc-cadets"
published_at: "2024-10-10T23:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670817979b113_0000_ATTACH__.jpg"
keywords: []
---

# എസ്.പി.സി കേഡറ്റുകൾക്ക് നിയമ ബോധവൽക്കരണ ക്ലാസ് നടത്തി

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ 1986 എസ്.എസ്.എൽ.സി. ബാച്ച് വീബോണ്ടിന്റേയും കൊയിലാണ്ടി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി.സി കേഡറ്റുകൾക്ക് നിയമ ബോധവൽക്കരണ ക്ലാസ് നടത്തി.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ 1986 എസ്.എസ്.എൽ.സി. ബാച്ച് വീബോണ്ടിന്റേയും കൊയിലാണ്ടി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി.സി കേഡറ്റുകൾക്ക് നിയമ ബോധവൽക്കരണ ക്ലാസ് നടത്തി.

പേരാമ്പ്ര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വിനി മുട്ടിക്കൽ ജോസ് ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ് മാസ്റ്റർ സുനിൽകുമാർ പി. സ്വാഗതം പറഞ്ഞ ചടങ്ങിൽ വീബോണ്ട് ചെയർമാൻ രഘുനാഥ് നല്ലാശ്ശേരി അധ്യക്ഷത വഹിച്ചു.

എസ്.പി.സി. അസി.നോഡൽ ഓഫീസർ സബ് ഇൻസ്പെക്ടർ യൂസഫ് വി., താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി സെക്രട്ടറി ദിലീപ് കെ.എം, വി.ബി. രാജേഷ്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ബിജിന കെ. നന്ദി രേഖപ്പെടുത്തി. അഡ്വ.കവിത മാത്യു നിയമ ബോധവൽക്കരണ ക്ലാസ് നടത്തി.

വീബോണ്ടിനെ പ്രതിനിധീകരിച്ച് മനോജ് പറമ്പത്ത്, ചന്ദ്രൻ കല്ലൂർ, അശോകൻ മഹാറാണി, വിനോദൻ കെ.വി., സുധീഷ് എൻ.പി., എ.സി. ശ്രീധരൻ,ഷാജി സി.പി.,ജലജ, ശോഭ ജയരാജ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/241703/conducted-legal-awareness-class-for-spc-cadets)