ബാലുശ്ശേരി : കാലിക്കറ്റ് യൂണിവേഴ്സിറ്റിയും പ്രൊവിഡൻസ് വിമൻസ് കോളേജും, ശ്രീ ഗോകുലം ആർട്സ് ആൻഡ് സയൻസ് കോളേജും സംയുക്തമായി സംസ്ഥാന എൻഎസ്എസ് സെല്ലിൻ്റെ അഭിമുഖ്യത്തിൽ നടത്തുന്ന സംസ്ഥാനതല ക്യാമ്പിന് ശ്രീ ഗോകുലം കൺവെൻഷൻ സെൻ്ററിൽ ഡെപ്യൂട്ടി കലക്ടർ ആയുഷ് ഖോയൽ ഐ എ എസ് ഉത്ഘാടനം നിർവ്വഹിച്ചു.
കേരളത്തിലെ വിവിധ സർവകലാശാലകളിൽ നിന്നും 8 എൻഎസ്എസ് ഡയറക്ടറേറ്റുകളിൽ നിന്നുമായി 100 ലധികം എൻഎസ്എസ് വളണ്ടിയർമാർ ആണ് പങ്കെടുക്കുന്നത്.
സംസ്ഥാന എൻ എസ് എസ് ഓഫീസർ ഡോ. ആർ എൻ അൻസർ അധ്യക്ഷതവഹിച്ചു. ഇ ടി ഐ കോ ഓർഡിനേറ്റർ ഡോ. സണ്ണി എൻ എം. മുഖ്യാധിതിയായി. ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് രൂപ ലേഖ കൊമ്പിലാട്ട് മുഖ്യപ്രഭാഷണം നടത്തി.
കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ എസ് എസ് കോ. ഓർഡിനേറ്റർ ഡോ. എൻ എ ഷിഹാബ് എൻ എസ് എസ് എസ് സന്ദേശം നൽകി. ശ്രീ ഗോകുലം കോളേജ് പ്രിൻസിപ്പാൾ ഡോ. മുസാഫിർ അഹമ്മദ് , എൻ എസ് എസ് ജില്ലാ കൺവീനർ ഡോ. ശ്രീജിത്ത് ,ഡോ സംഗീത ജി കൈമൾ, ബലരാമൻ കെ, ജില്ലാ കോർഡിനേറ്റർ ഫസീൽ അഹമ്മദ്, ഡോ. ആശലത, എന്നിവർ സംസാരിച്ചു.
ക്യാമ്പിൻ്റെ ഭാഗമായി പകർച്ചവ്യാധികൾ ദുരന്തസമയത്തും അതിനു ശേഷവും എന്ന വിഷത്തെ ആസ്പദമാക്കി ക്ലാസ് നടത്തി.
പ്രഥമ ശിശ്രൂഷ യുടെ പ്രായോഗിക പരിശീലനവും നടത്തി. തുടർന്ന് കലാസന്ധ്യ സംഘടിപ്പിച്ചു. പ്രോഗ്രാം ഓഫീസർമാരായ ഡോ. അർച്ചന , ലിജോ ജോസഫ്, ജസ്‌ലിൻ ജേക്കബ്, അബിഷേക് ' മേഖ കെ എം.,ഹൈബ എന്നിവർ നേതൃത്വം നൽകി.
NSS State Level Camp inaugurated by Deputy Collector Ayush Khoyal IAS