കാർഷിക ഗവേഷണ സ്ഥാപനങ്ങൾ സന്ദർശിച്ച് ഗിഫ്റ്റഡ് ചിൽഡ്രൻ വിദ്യാർഥികൾ

കാർഷിക ഗവേഷണ സ്ഥാപനങ്ങൾ സന്ദർശിച്ച് ഗിഫ്റ്റഡ് ചിൽഡ്രൻ വിദ്യാർഥികൾ
Oct 11, 2024 10:15 PM | By Vyshnavy Rajan

താമരശ്ശേരി : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിന്റെ ഭാഗമായി താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാർഥികൾക്ക് കാർഷിക ഗവേഷണ സ്ഥാപനങ്ങൾ കാണാനും അവിടെയുള്ള പ്രവർത്തനങ്ങളെക്കുറിച്ച് അറിയാനും വയനാട് ജില്ലയിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു.

കേരള വെറ്റിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയും അമ്പലവയൽ മേഖല കാർഷിക ഗവേഷണ കേന്ദ്രവും അനുബന്ധ സ്‌ഥാപനങ്ങളും കാരാപ്പുഴ അണക്കെട്ടും സന്ദർശിച്ചു.

വെറ്റിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയിൽ ഡീൻ ഡോ. എസ് മായ, ഡോ. അഞ്ജലി എസ് ബാബു, ഹർഷദ് പത്കി സുധീർ, ഡോ. റോഷിൻ ആനി ജോസ്, ഡോ. കെ പി അഭിൻ രാജ്, ഡോ.സിന്ധു കെ രാജൻ, മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഡോ. വി ശ്രീറാം, എ എം അച്ചുത്, കെ എസ് അനീന എന്നിവർ ക്ലാസ്സുകൾ നൽകി.

വിവിധ ഇനം ജന്തുക്കളുടെ അസ്ഥികൂടങ്ങൾ, ഇന്ത്യയിൽ ഉടലെടുത്തതും അല്ലാത്തതുമായ ജന്തുക്കളുടെ വൈവിധ്യങ്ങൾ, മൃഗ ചികിത്സാ രീതികൾ, മൃഗങ്ങളുടെ പോസ്റ്റ്മോർട്ടം, വിവിധതരം ചെടികളുടെ വൈവിധ്യങ്ങൾ എന്നിവ നേരിൽ കാണാനുള്ള അവസരം ഉണ്ടായി. നൂതന ഗവേഷണ സാധ്യതകളും വിദ്യാർത്ഥികൾക്ക് അത്തരം മേഖലകളിലേക്ക് എത്തിച്ചേരാനുള്ള അവസരങ്ങൾ നേടിയെടുക്കാൻ ആവശ്യമായ മാർഗനിർദ്ദേശങ്ങളും ലഭിച്ചു.

താമരശ്ശേരി വിദ്യാഭ്യാസ ജില്ല കോഡിനേറ്റർ സിറാജുദ്ദീൻ പന്നിക്കോട്ടൂരിന്റെ നേതൃത്വത്തിൽ അൻപതോളം പേരാണ് പഠന യാത്രയിൽ പങ്കെടുത്തത്. അധ്യാപകരായ എ വി മുഹമ്മദ്, ടി പി മുഹമ്മദ് ബഷീർ, എം ജിസാന, സി പി നീന, എം സജ്ന എന്നിവർ അനുഗമിച്ചു.

Gifted children students visiting agricultural research institutes

Next TV

Related Stories
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

Apr 12, 2025 02:16 PM

ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍...

Read More >>
Top Stories










News Roundup