പേരാമ്പ്ര : ആവള കേരളസ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി, നെഹ്‌റു യുവകേന്ദ്ര കോഴിക്കോട് എന്നിവരുടെ സഹകരണത്തോടെ ആവള ബ്രദേഴ്സ് കലാസമിതി യുവജ്വാല എന്ന പേരിൽ ആരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
രവി അരീക്കൽ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. ടി ഷിജിത്ത് ഉദ്ഘാടനം ചെയ്തു.
കലാസമിതി പ്രസിഡന്റ് വി. സി പ്രജിത്ത് അധ്യക്ഷതവഹിച്ചു. നെഹ്‌റു യുവകേന്ദ്ര ജില്ലാ കോർഡിനേറ്റർ സി സനൂപ് മുഖ്യാതിഥിയായി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ അജിത, വനിതാവേദി ചെയർപേഴ്സൺ നിഷ മേയന എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
എയ്ഡ്‌സ് വ്യാപനവും പ്രതിരോധവും എന്ന വിഷയത്തിൽ ഹെൽത്ത് ഇൻസ് പെക്ടർ സജീവൻ കീഴൽ, പോഷകാഹാരത്തിന്റ പ്രാധാന്യം ജീവിതത്തിൽ എന്ന വിഷയത്തിൽ അദ്ധ്യാപികയും സ്റ്റേറ്റ് റിസോഴ്സ് അംഗവുമായ ഇ. എം മഞ്ജുള എന്നിവർ ക്ലാസ്സ് എടുത്തു.
ചടങ്ങിൽ കലാസമിതി ജോയിന്റ് സെക്രട്ടറി ടി രജീഷ് മാസ്റ്റർ സ്വാഗതവും വൈസ് പ്രസിഡന്റ് കുഞ്ഞമ്മത് മലയിൽ നന്ദിയും പറഞ്ഞു.
Yuva Jwala - Avala Brothers Kala Samiti organized a health awareness programme