---
title: "കായണ്ണ ഗവ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ മാലിന്യമുക്ത ഗ്രാമത്തിനായി മനുഷ്യമതിൽ സംഘടിപ്പിച്ചു"
english_title: "Kayanna Govt Higher Secondary School Organized Human Wall for Garbage Free Village under National Service Scheme"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/242173/kayanna-govt-higher-secondary-school-organized-human-wall-for-garbage-free-village-under-national-service-scheme"
published_at: "2024-10-13T00:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670ac72b39d84_0000_ATTACH__.jpg"
keywords: []
---

# കായണ്ണ ഗവ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ മാലിന്യമുക്ത ഗ്രാമത്തിനായി മനുഷ്യമതിൽ സംഘടിപ്പിച്ചു

> **Lead Summary:** **കായണ്ണ : **കായണ്ണ ഗവ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ സ്വച്ഛതാ ഹി സേവാ പദ്ധതിയുടെ ഭാഗമായി മൊട്ടന്തറ ബസ്റ്റോപ്പും പരിസരവും ശുചീകരണവും മാലിന്യ മുക്ത ഗ്രാമം എന്ന മുദ്രാവാക്യവുമായി മനുഷ്യമതിലും സംഘടിപ്പിച്ചു.

## Article Content

**കായണ്ണ : **കായണ്ണ ഗവ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ സ്വച്ഛതാ ഹി സേവാ പദ്ധതിയുടെ ഭാഗമായി മൊട്ടന്തറ ബസ്റ്റോപ്പും പരിസരവും ശുചീകരണവും മാലിന്യ മുക്ത ഗ്രാമം എന്ന മുദ്രാവാക്യവുമായി മനുഷ്യമതിലും സംഘടിപ്പിച്ചു.

കായണ്ണ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി ബിൻഷ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി കെ ഷിജു അധ്യക്ഷനായി.

ശുചിത്വമിഷൻ പേരാമ്പ്ര ബ്ലോക്ക് കോർഡിനേറ്റർ ഷൈനി മാലിന്യമുക്ത സന്ദേശം നൽകി.

പ്രിൻസിപ്പാൾ ടി.ജെ പുഷ്പവല്ലി, പ്രോഗ്രാം ഓഫീസർ ഡോ എം എം സുബിഷ്, അധ്യാപകരായ പ്രജീഷ് തത്തോത്ത്, ജഗദൻ, ജിൻസി പീറ്റർ, വി സുജിതകുമാരി, നീതു പി കുമാർ, വി എം പ്രിയ, ടി.ജെ പുഷ്പകരൻ എൻ എസ് എസ് വളണ്ടിയർ ലീഡർമാരായ ശ്രീനന്ദ, പാർവണ, ആകാശ് , അമൽജിത് എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/242173/kayanna-govt-higher-secondary-school-organized-human-wall-for-garbage-free-village-under-national-service-scheme)