യു.ഡി.വൈ.എഫ്. നേതാക്കളുടെ അറസ്റ്റ്; മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരിയിൽ ചക്ര സ്തംഭന സമരം നടത്തി

 യു.ഡി.വൈ.എഫ്. നേതാക്കളുടെ അറസ്റ്റ്; മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരിയിൽ ചക്ര സ്തംഭന സമരം നടത്തി
Oct 13, 2024 08:39 PM | By Vyshnavy Rajan

ബാലുശ്ശേരി: പോലീസിലെ ക്രിമിനൽ വൽക്കരണത്തിനും സംഘപരിവാർ കൂട്ടുകെട്ടിനും ഉത്തരവാദിയായ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ മാർച്ച് നടത്തിയ യു.ഡി.വൈ.എഫ്. നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് ബാലുശ്ശേരി നിയോജകമണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരിയിൽ ചക്ര സ്തംഭന സമരം നടത്തി.

പ്രകടനമായി എത്തിയ പ്രവർത്തകർ സംസ്ഥാന പാത ഉപരോധിച്ചു. ജില്ലാ യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡന്റ് സി. ജാഫർ സാദിഖ് ഉദ്ഘാടനം ചെയ്തു.

പോലീസിനെ ഉപയോഗിച്ച് ജനാധിപത്യ സമരങ്ങൾ അടിച്ചമർത്താനുള്ള നീക്കം ശക്തമായി പ്രതിരോധിക്കുമെന്നു അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് പി.എച്ച്. ഷമീർ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി സിറാജ് ചിറ്റേടത്ത് മുഖ്യപ്രഭാഷണം നടത്തി.

സി.കെ. ഷക്കീർ, ലത്തീഫ് നടുവണ്ണൂർ, നൗഫൽ തലയാട്, ഫൈസൽ എരോത്ത്, അൽത്താഫ് കിനാലൂർ, ജറീഷ് നടുവണ്ണൂർ, സുബീർ മാമ്പോയിൽ, സുഹാജ് നടുവണ്ണൂർ, ലബീബ് മുഹ്സിൻ, ജാഫർ കൊട്ടാരോത്ത്, സഫേദ് പാലോളി, വി.കെ.സി. റിയാസ് എന്നിവർ നേതൃത്വം നൽകി. പോലീസ് എത്തി പ്രവർത്തകരെ നീക്കിയതിനു ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു

UDYF arrest of leaders; Under the leadership of the Muslim Youth League Committee, a wheel stoppage strike was held in Balussery

Next TV

Related Stories
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

Apr 12, 2025 02:16 PM

ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍...

Read More >>
Top Stories

News Roundup