---
title: "ഓറഞ്ച് അലര്‍ട്ട് ; സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു"
english_title: "Orange Alert; A holiday has been declared for schools and colleges tomorrow"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/242842/orange-alert-a-holiday-has-been-declared-for-schools-and-colleges-tomorrow"
published_at: "2024-10-15T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670ea0691f1ab_0000_ATTACH__.jpg"
keywords: []
---

# ഓറഞ്ച് അലര്‍ട്ട് ; സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു

> **Lead Summary:** ബംഗളൂരു: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബംഗളൂരു നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.

## Article Content

ബംഗളൂരു: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബംഗളൂരു നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.

ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് കമ്പനികള്‍ക്കും നിര്‍ദേശം നല്‍കി. ബംഗളൂരുവില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ നഗരത്തിലെ പലയിടത്തും വെള്ളക്കെട്ടും ഗുരുതര ഗതാഗതക്കുരുക്കും ഉണ്ടായി.

മുതിര്‍ന്ന ക്ലാസിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് വീട്ടിലിരുന്ന് പൂര്‍ത്തിയാക്കാനുള്ള അസൈന്‍മെന്റുകളും നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/242842/orange-alert-a-holiday-has-been-declared-for-schools-and-colleges-tomorrow)