---
title: "ജോലി ചെയ്യുന്ന പെട്രോള്‍ പമ്പിന് മുന്നില്‍ സ്‌ക്കൂട്ടറപകടത്തില്‍പ്പെട്ട വീട്ടമ്മ മരിച്ചു"
english_title: "Housewife died in a scooter accident in front of her working petrol pump"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/243100/housewife-died-in-a-scooter-accident-in-front-of-her-working-petrol-pump"
published_at: "2024-10-17T00:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671008bcdb88d_0000_ATTACH__.jpg"
keywords: []
---

# ജോലി ചെയ്യുന്ന പെട്രോള്‍ പമ്പിന് മുന്നില്‍ സ്‌ക്കൂട്ടറപകടത്തില്‍പ്പെട്ട വീട്ടമ്മ മരിച്ചു

> **Lead Summary:** **ഉള്ളിയേരി : **ജോലി ചെയ്യുന്ന പെട്രോള്‍ പമ്പിന് മുന്നില്‍ സ്‌ക്കൂട്ടറപകടത്തില്‍പ്പെട്ട വീട്ടമ്മ മരിച്ചു.

## Article Content

**ഉള്ളിയേരി : **ജോലി ചെയ്യുന്ന പെട്രോള്‍ പമ്പിന് മുന്നില്‍ സ്‌ക്കൂട്ടറപകടത്തില്‍പ്പെട്ട വീട്ടമ്മ മരിച്ചു.

ഉള്ളിയേരി ആനവാതില്‍ കരിയാറത്ത് മീത്തല്‍ ശ്രീജയാണ് (47) ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.

ആനവാതിലിലെ പമ്പില്‍ ഇന്നലെ ജോലി കഴിഞ്ഞ ശേഷം വീട്ടില്‍ പോയി മകനെയും കൂട്ടി വൈകീട്ട് 5 മണിയോടെ ട്യൂഷന്‍ ക്ലാസിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് അപകടമുണ്ടായത്.

പമ്പിലേക്ക് കയറുകയായിരുന്നു മറ്റൊരു സ്‌ക്കൂട്ടര്‍ ഇടിക്കുകയായിരുന്നു.

ഉടനെ മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് കേഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.ഒപ്പമുണ്ടായിരുന്ന ഇളയ മകന്‍ അനുനന്ദിന് നിസ്സാരപരിക്കേയുള്ളൂ.

റിട്ട. കെഎസ്ആര്‍ടിസി ജിവനക്കാരന്‍ കെ.എം. അജിതന്റെ ഭാര്യയാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/243100/housewife-died-in-a-scooter-accident-in-front-of-her-working-petrol-pump)