---
title: "മൂടാടി ഗ്രാമ പഞ്ചായത്ത് സ്കൂൾ കലോത്സവത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി അറിയിച്ചു"
english_title: "The organizing committee informed that the preparations for the Mudadi Grama Panchayat School Arts Festival have been completed"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/244321/the-organizing-committee-informed-that-the-preparations-for-the-mudadi-grama-panchayat-school-arts-festival-have-been-completed"
published_at: "2024-10-22T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671730638c0c9_0000_ATTACH__.jpg"
keywords: []
---

# മൂടാടി ഗ്രാമ പഞ്ചായത്ത് സ്കൂൾ കലോത്സവത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി അറിയിച്ചു

> **Lead Summary:** വന്മുകം -എളമ്പിലാട് എം.എൽ.പി. സ്കൂളിൽ വെച്ച് നടക്കുന്ന മൂടാടി ഗ്രാമ പഞ്ചായത്ത് സ്കൂൾ കലോത്സവത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി അറിയിച്ചു.

## Article Content

വന്മുകം -എളമ്പിലാട് എം.എൽ.പി. സ്കൂളിൽ വെച്ച് നടക്കുന്ന മൂടാടി ഗ്രാമ പഞ്ചായത്ത് സ്കൂൾ കലോത്സവത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി അറിയിച്ചു.

ഒക്ടോബർ 23, 24 തിയ്യതികളിൽ 3 വേദികളിലായി നടക്കുന്ന കലോത്സവത്തിൽ മുന്നൂറോളം കുട്ടികൾ പരിപാടിക്കെത്തും.24 ന് രാവിലെ 09:00 മണിക്ക് ഫ്ലവേഴ്സ് ടോപ്പ് സിംഗർ സീസൺ 4 ബെസ്റ്റ് പെർഫോമർ ലക്ഷ്യ സിഗീഷ് പരിപാടി ഉദ്ഘാടനം ചെയ്യും.

വാർഡ് മെമ്പർ ടി.എം. രജുല അധ്യക്ഷയാവും. മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ഹസീസ് മുഖ്യാതിഥിയായിരിക്കും.

വൈകീട്ട് 5 മണിക്ക് സമാപന സമ്മേളനം മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി അധ്യക്ഷത വഹിക്കും.

വൈകീട്ട് 5 മണിക്ക് സമാപന സമ്മേളനം മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി അധ്യക്ഷത വഹിക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/244321/the-organizing-committee-informed-that-the-preparations-for-the-mudadi-grama-panchayat-school-arts-festival-have-been-completed)