ഉള്ളിയേരി : ഇടത് സർക്കാറിൻ്റെ മാഫിയ ഭരണത്തിനെതിരെ മുസ്ലിം ലീഗ് കോഴിക്കോട് നടത്തുന്ന പ്രക്ഷോഭ സംഗമം വിജയിപ്പിക്കാൻ ഉള്ളിയേരിയിൽ ചേർന്ന പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തകസമിതി യോഗം തീരുമാനിച്ചു.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഒക്ടോബർ 31ന് ശില്പശാല നടത്താനും യോഗം തീരുമാനിച്ചു.ഉള്ളിയേരി അത്തോളി റോഡ് പണി എത്രയും പെട്ടന്ന് പൂർത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മുസ്ലിം യൂത്ത് ലീഗ് യോഗം കോഴിക്കോട് ജില്ല സെക്രട്ടറി സിറാജ് ചിറ്റേടത്ത് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് പി. പി കോയ നാറാത്ത് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി റഹീം എടത്തിൽ, യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ അബു ഹാജി പാറക്കൽ പഞ്ചായത്ത് ലീഗ് ഭാരവാഹികളായ അബു ഹാജി ഏക്കലുള്ളതിൽ, പി ടി അൻവർ മാസ്റ്റർ, പി എം മുഹമ്മദലി, കെ കെ സാജിത് പ്രവർത്തക സമിതി അംഗങ്ങളായ ലൈല മാമ്പോയിൽ, അബുബക്കർ കേളോത്ത്,പി എം സുബീർ, ലബീബ് മുഹ്സിൻ, ഷാബിൽ ഏടത്തിൽ,അബുബക്കർ നാറാത്ത്, എംഎൻ അബു, മുജീബ് ചെത്തിൽ, പിഖാദർ,സിറാജ് നാറാത്ത്,ടി എം മോയി,അസീസ് മാമ്പോയിൽ, വി കെ കോയ,ഹംസമരക്കാട്ട്, ഫായിസ് പാറക്കൽ, ഫൈസൽമുസ്ലിയാർ, ടി കെ മമ്മുക്കുട്ടി, വി വി ഖാദർഹാജി, അബുബക്കർ കൊയക്കാട്, കെ കെകോയ ആനവാതിൽ, ടി ടി നാസർഅനാവതിൽ, കുഞ്ഞികോയ ഉള്ളൂർഷാഫിമനാട് എന്നിവർ സംസാരിച്ചു.
The Panchayat Muslim League working committee meeting held in Ullieri decided to make the Muslim League protest meeting a success