---
title: "ചരമദിനത്തിന്റെ ചടങ്ങുകൾ ഒഴിവാക്കി സുരക്ഷയ്ക്ക്  പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി"
english_title: "Palliative equipment was handed over to security, skipping the obituary ceremony"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/244502/palliative-equipment-was-handed-over-to-security-skipping-the-obituary-ceremony"
published_at: "2024-10-22T23:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6717e9b84c237_0000_ATTACH__.jpg"
keywords: []
---

# ചരമദിനത്തിന്റെ ചടങ്ങുകൾ ഒഴിവാക്കി സുരക്ഷയ്ക്ക്  പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി

> **Lead Summary:** പനങ്ങാട് : യം. കെ. വാസുദേവൻ (ദേവൻ മാസ്റ്റർ )ഒതയോത്തുമ്മൽ, ഖാദീറോഡ്, അറപ്പീടിക എന്നവരുടെ 41 ആം ചരമദിനത്തിന്റെ ചടങ്ങുകൾ ഒഴിവാക്കി ആ തുക ഉപയോഗിച്ച് കുടുംബം സുരക്ഷ പെയിൻ& പാലിയേറ്റിവ് പനങ്ങാട് മേഖലാ കമ്മിറ്റിക്ക് സംഭവനയായി നൽകിയ രോഗീപരിചരണ കട്ടിലും ബഡ്ഡും പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.വി.എം.കുട്ടികൃഷ്ണൻ ഏറ്റുവാങ്ങി.

## Article Content

പനങ്ങാട് : യം. കെ. വാസുദേവൻ (ദേവൻ മാസ്റ്റർ )ഒതയോത്തുമ്മൽ, ഖാദീറോഡ്, അറപ്പീടിക എന്നവരുടെ 41 ആം ചരമദിനത്തിന്റെ ചടങ്ങുകൾ ഒഴിവാക്കി ആ തുക ഉപയോഗിച്ച് കുടുംബം സുരക്ഷ പെയിൻ& പാലിയേറ്റിവ് പനങ്ങാട് മേഖലാ കമ്മിറ്റിക്ക് സംഭവനയായി നൽകിയ രോഗീപരിചരണ കട്ടിലും ബഡ്ഡും പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.വി.എം.കുട്ടികൃഷ്ണൻ ഏറ്റുവാങ്ങി.

ചടങ്ങിൽ സുരക്ഷ സോണൽ കൺവീനർ ആർ.കെ.മനോജ്, മേഖലാ കൺവീനർ. കെ.ഷൈബു. യൂണിറ്റ് കൺവീനർ. മനോഹരൻ, ടി.വി.ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

മക്കൾ : ഷൈലജ, ശ്രീജ

മരുമക്കൾ :ഹരിദാസ്, ബാബുരാജ് എന്നിവർ ചേർന്നാണ് ഉപകരണം കൈമാറിയത്,

23.10.24 ആണ് 41 ആം ചരമദിനം. 2017ൽ വാസുദേവൻ മാസ്റ്റരുടെ ഭാര്യയുടെ 41 ആം ചരമദിനത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ പ്രവർത്തന ഫണ്ടിലേക്ക് സംഭാവന ചെയ്യുകയാണ്ചെയ്തത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/244502/palliative-equipment-was-handed-over-to-security-skipping-the-obituary-ceremony)