---
title: "മഞ്ചാടി ബാലജനസഖ്യത്തിൻ്റെ ഔദ്യോഗിക ഉൽഘാടനം ഉള്ളിയേരി പൊയിൽതാഴെ സാകേതത്തിൽ വെച്ച് നടന്നു"
english_title: "The official launch of Manjadi Balajanasakhya was held at Ullyeri Poiltazhe Saketam."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/244503/the-official-launch-of-manjadi-balajanasakhya-was-held-at-ullyeri-poiltazhe-saketam"
published_at: "2024-10-22T23:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6717eb0a2f53d_0000_ATTACH__.jpg"
keywords: []
---

# മഞ്ചാടി ബാലജനസഖ്യത്തിൻ്റെ ഔദ്യോഗിക ഉൽഘാടനം ഉള്ളിയേരി പൊയിൽതാഴെ സാകേതത്തിൽ വെച്ച് നടന്നു

> **Lead Summary:** ഉള്ളിയേരി : മഞ്ചാടി ബാലജനസഖ്യത്തിൻ്റെ ഔദ്യോഗിക ഉൽഘാടനം ഉള്ളിയേരി പൊയിൽതാഴെ സാകേതത്തിൽ വെച്ച് നടന്നു.

## Article Content

ഉള്ളിയേരി : മഞ്ചാടി ബാലജനസഖ്യത്തിൻ്റെ ഔദ്യോഗിക ഉൽഘാടനം ഉള്ളിയേരി പൊയിൽതാഴെ സാകേതത്തിൽ വെച്ച് നടന്നു.

സി എസ് സാൻവികയും സൂര്യഭദ്രയും ചേർന്നവതരിപ്പിച്ച പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ചു .

അഖില കേരള ബാലജനസഖ്യം പേരാമ്പ്ര യൂണിയൻ രക്ഷാധികാരി ഇല്ലത്ത് പ്രകാശൻ മാഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുട്ടി തെയ്യം കലാകാരൻ എം കെ ശിവദേവ് ഭദ്രദീപം കൊളുത്തി.

മുഖ്യസഹകാരി ജിഷ പി സ്വാഗതവും ഷാജി മാടിച്ചേരി നന്ദിയും രേഖപ്പെടുത്തി. പി. ജിഷ , ദീപ കെ കെ , ദീപിക കെ , പ്രത്യുഷ പി എന്നിവർ ആശംസകൾ നേർന്നു.**

തുടർന്ന് ഭാരവാഹികളെ തിരഞ്ഞെടുത്തു
**

പ്രസിഡണ്ട് - ശ്വേതിക നമ്പ്യാർ പി

വൈസ് പ്രസിഡണ്ട് - സാൻവിക സി എസ്

സെക്രട്ടറി - ഹൃദ്യ ജെ എസ്

ജോ സെക്രട്ടറി - ധനജ്ഞയ് എസ്

ഖജാൻജി - അകുൽ എസ്

ബാലിക വിഭാഗം കൺവീനർ - മഞ്ജിമ എം കെ

യൂണിയൻ പ്രതിനിധി - ഗൗതംകൃഷ്ണ എസ്

സേവന വിഭാഗം ഓഫീസർ - എം കെ ശിവദേവ്

മുഖ്യ സഹകാരി - ജിഷ പി

സഹ സഹകാരി - ദീപ കെ കെ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/244503/the-official-launch-of-manjadi-balajanasakhya-was-held-at-ullyeri-poiltazhe-saketam)