ഉള്ളിയേരി സ്വദേശി റിജീഷ് ഉണ്ണികൃഷ്ണന് ഫിലമെന്റ് പ്രതിഭാ പുരസ്ക്കാരം

ഉള്ളിയേരി സ്വദേശി റിജീഷ് ഉണ്ണികൃഷ്ണന് ഫിലമെന്റ് പ്രതിഭാ പുരസ്ക്കാരം
Oct 30, 2024 02:11 PM | By Vyshnavy Rajan

ബാലുശ്ശേരി : സിനിമ,സീരിയൽ, നാടക, ഷോർട്ട് ഫിലിം താരങ്ങളുടെ സംഘടനയായ ഫിലമെന്റിന്റെ ഇത്തവണത്തെ പ്രതിഭാ പുരസ്ക്കാരത്തിന് കോഴിക്കോട് നിന്നും റിജീഷ് ഉണ്ണികൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു.

തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ പന്ന്യൻ രവീന്ദ്രൻ റിജീഷിന് പുരസ്‌കാരം സമർപ്പിച്ചു. 20 വർഷത്തോളമായി കലാജീവിതത്തിന്റെ യാത്രയിലാണ് റിജീഷ് ഉണ്ണികൃഷ്ണൻ.

മണിരത്നത്തിന്റെ സംവിധാനത്തിൽ കണ്ണത്തിൽ മുത്തുട്ടാൽ ഉൾപ്പെടെ പത്തോളം സിനിമകളിലും.റിജീഷ് ഉണ്ണികൃഷ്ണൻ തന്നെ സംവിധാനം ചെയ്ത റൂബി അടക്കം ഏഴോളം ഷോർട്ട് ഫിലിമിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

റിജീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത രണ്ട് ആൽബങ്ങൾ ഇത്തവണത്തെ സൗത്ത് ഇന്ത്യൻ സിനിമാ ടെലിവിഷൻ അക്കാദമിയുടെ അവാർഡ് നേടിയിട്ടുണ്ട്.

മികച്ച മ്യൂസിക്കൽ ആൽബത്തിന് ഗസൽ നില അവാർഡ് നേടിയപ്പോൾകൊയക്കാടിന്റെ വശ്യമനോഹാര്യത സ്ക്രീനിൽ പകർത്തിയ കൺമഷി എന്ന മ്യൂസിക് വീഡിയോ എക്സലെൻസ് അവാർഡ് സ്വന്തമാക്കി.

റിജീഷ് ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഇനി വരാനിരിക്കുന്നത് തകർന്നു പോകുന്ന കുടുബ ബന്ധത്തിന്റെ കഥ പറയുന്ന “അന്യനും ” ഓട്ടോ ഡ്രൈവറുടെ പ്രണയത്തിന്റെ കഥ പറയുന്ന “ആദ്യാനുരാഗവും”, പിന്നെ മരണ വീട്ടിലെ രസകാഴ്ച്ചയൊരുക്കുന്ന “മരണോത്സവം” എന്ന ഷോർട്ട് ഫിലിമുമാണ് ഉണ്ണികൃഷ്ണന്റെയും (സിനിമ നാടക നടൻ ) ബേബി യുടെയും മകനാണ്.ഭാര്യ : ഹരിപ്രിയ,മകൻ :ദേവനന്ദൻ






Filament talent award to Rijeesh Unnikrishnan from Ullieri

Next TV

Related Stories
സിപിഐഎം ബാലുശ്ശേരി ഏരിയാസമ്മേളനം വോളിബോൾ മേളയ്ക്ക് കൂട്ടാലിടയിൽ തുടക്കമായി

Nov 21, 2024 09:32 PM

സിപിഐഎം ബാലുശ്ശേരി ഏരിയാസമ്മേളനം വോളിബോൾ മേളയ്ക്ക് കൂട്ടാലിടയിൽ തുടക്കമായി

സിപിഐഎം ബാലുശ്ശേരി ഏരിയാസമ്മേളനം വോളിബോൾ മേളയ്ക്ക് കൂട്ടാലിടയിൽ...

Read More >>
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Nov 21, 2024 04:17 PM

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബാലുശ്ശേരിയിലെ കോളജ് ക്യാമ്പസില്‍ വെച്ച് രക്തദാന ക്യാമ്പ്...

Read More >>
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിൽ സ്റ്റാഫ് നഴ്‌സ് ഇന്റര്‍വ്യൂ നാളെ

Nov 20, 2024 10:21 PM

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിൽ സ്റ്റാഫ് നഴ്‌സ് ഇന്റര്‍വ്യൂ നാളെ

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, കെഎഎസ്പിന് കീഴില്‍ സ്റ്റാഫ് നഴ്‌സ് (രണ്ട് ഒഴിവ്) ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികമായി...

Read More >>
നടുവണ്ണൂർ നൂറുൽ ഹുദാ പബ്ലിക് സ്കൂളും അൽബിർ സ്‌കൂളും സംയുക്തമായി സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു

Nov 20, 2024 08:22 PM

നടുവണ്ണൂർ നൂറുൽ ഹുദാ പബ്ലിക് സ്കൂളും അൽബിർ സ്‌കൂളും സംയുക്തമായി സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു

നടുവണ്ണൂർ നൂറുൽ ഹുദാ പബ്ലിക് സ്കൂളും അൽബിർ സ്‌കൂളും സംയുക്തമായി സ്പോർട്സ് മീറ്റ്...

Read More >>
ജനകീയ ആസൂത്രണം പദ്ധതി; സന്നദ്ധ പ്രവർത്തകർക്ക് ഗവ: ഹയർ സെക്കന്ററി സ്കൂൾ നടുവണ്ണൂരിൽ വെച്ച് സി പി ആർ പരിശീലനം നൽകി

Nov 20, 2024 07:30 PM

ജനകീയ ആസൂത്രണം പദ്ധതി; സന്നദ്ധ പ്രവർത്തകർക്ക് ഗവ: ഹയർ സെക്കന്ററി സ്കൂൾ നടുവണ്ണൂരിൽ വെച്ച് സി പി ആർ പരിശീലനം നൽകി

കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ പ്രവർത്തകർ ആണ് പരിശീലനം നൽകിയത്.ചെറിയ കുട്ടികളും മുതിർന്ന ആളുകളും കുഴഞ്ഞു വീണ് അത്യാസന്ന നിലയിൽ ആയാൽ എങ്ങനെ അവർക്ക്...

Read More >>
വയലട റോഡ് ആക്ഷൻ കമ്മിറ്റി രൂപീകൃതമായി

Nov 19, 2024 10:36 PM

വയലട റോഡ് ആക്ഷൻ കമ്മിറ്റി രൂപീകൃതമായി

വയലട റോഡ് ആക്ഷൻ കമ്മിറ്റി...

Read More >>
Top Stories