ദളിത് സംവരണം അട്ടിമറിക്കാനുള്ള ബിജെപി നീക്കം തടയും -അഡ്വ. ടി സിദ്ധിഖ് എം എൽ എ

ദളിത് സംവരണം അട്ടിമറിക്കാനുള്ള ബിജെപി നീക്കം തടയും -അഡ്വ. ടി സിദ്ധിഖ് എം എൽ എ
Oct 30, 2024 10:06 PM | By Vyshnavy Rajan

കൽപ്പറ്റ : ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന ദളിത് സംവരണം അട്ടിമറിക്കാനുള്ള ബിജെപി നീക്കം ഇന്ത്യൻ മതേതര സമൂഹം ഒന്നടങ്കം തടയുമെന്ന് അഡ്വ. ടി സിദ്ദിഖ് എം എൽ എ.

പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കൽപ്പറ്റ നിയോജകമണ്ഡലം ദളിത് സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ ഭരണഘടനയുടേയും മതേതരത്വത്തിന്റെയും കാവലാളായി പാർലമെൻറിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോടൊപ്പം പ്രിയങ്ക ഗാന്ധിയും കൂടി ഉണ്ടാകേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രിയങ്ക ഗാന്ധിയുടെതിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ദളിത് കൽപ്പറ്റ നിയോജകമണ്ഡലത്തിലെ ദളിത് സമൂഹം ഒന്നടങ്കം ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് സംഗമത്തിൽ പ്രസംഗിച്ച നേതാക്കൾ പറഞ്ഞു.

ദളിത് കോൺഗ്രസിന്റെ ജില്ലാ പ്രസിഡണ്ട് വി കെ ശശി അധ്യക്ഷത വഹിച്ചു. യോഗത്തിന് കെപിസിസി ജനറൽ സെക്രട്ടറി ജോൺസൻ എബ്രഹാം മുഖ്യപ്രഭാഷണം നടത്തി.

ദളിത് സമൂഹം പിണറായിസർക്കാരിനെതിരെയും ബിജെപി സർക്കാരിനെതിരെയും തയ്യാറാക്കിയ കുറ്റപത്രം നിയോജകമണ്ഡലം കൺവീനർ പി.പി. ആലി പ്രകാശനം ചെയ്തു.

പോണ്ടിച്ചേരി മുൻ എസ് സി എസ് ടി വകുപ്പ് മന്ത്രി കന്ധസ്വാമി, ടി.ജെ ഐസക്, അജിത്ത് മാട്ടൂൽ , ഗോകുൽ ദാസ് കോട്ടയിൽ, എ. രാംകുമാർ, ആർ രാമചന്ദ്രൻ, ആർ രാജൻ, എം രാഘവൻ, ശ്രീജ ബാബു, രാജാറാണി, ബാലൻ, കെ.അനീഷ്, വിനോദ് ടി തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.

BJP will stop the move to subvert Dalit reservation - Adv. T Siddique MLA

Next TV

Related Stories
എംഡിഎംഎ യുമായി യുവാവ് പൊലീസ് പിടിയില്‍

Jul 27, 2025 11:47 AM

എംഡിഎംഎ യുമായി യുവാവ് പൊലീസ് പിടിയില്‍

തത്തമ്പത്ത് തുരുത്തിയാട് സ്വദേശി കുനിയില്‍ മിഥുന്‍ റോഷന്‍ എംഡിഎംഎ...

Read More >>
ആരോഗ്യവകുപ്പ് മന്ത്രി രാജിവെക്കണം; കേരള കോണ്‍ഗ്രസ് (ജേക്കബ്) ധര്‍ണ്ണ നടത്തി

Jul 14, 2025 08:27 PM

ആരോഗ്യവകുപ്പ് മന്ത്രി രാജിവെക്കണം; കേരള കോണ്‍ഗ്രസ് (ജേക്കബ്) ധര്‍ണ്ണ നടത്തി

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നു വീണ് വീട്ടമ്മ മരിക്കാനിടയായ സംഭവത്തിന്റെ...

Read More >>
പി.സി രാധാകൃഷ്ണന്‍ അനുസ്മരണം; ജൂലൈ 27 ന് കൂട്ടാലിടയില്‍

Jul 7, 2025 03:03 PM

പി.സി രാധാകൃഷ്ണന്‍ അനുസ്മരണം; ജൂലൈ 27 ന് കൂട്ടാലിടയില്‍

ഡികെടിഎഫ് മുന്‍ സംസ്ഥാന പ്രസിഡന്റും രാഷ്ട്രീയ സാമൂഹിക കായിക രംഗങ്ങളിലെ നിറസാന്നിധ്യവും...

Read More >>
 പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കലും

Jun 23, 2025 02:55 PM

പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കലും

ബാലുശ്ശേരി നിയോജകമണ്ഡലം പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കല്‍ ചടങ്ങും...

Read More >>
ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

Jun 18, 2025 01:54 PM

ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

നമ്മുടെ സമൂഹത്തെ പ്രത്യേകിച്ച് യുവതലമുറയെ വളരെ ഭയാനകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്ന മാരകമായ മയക്കുമരുന്ന്, രാസ ലഹരി വസ്തുക്കളുടെ...

Read More >>
ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Jun 14, 2025 01:43 PM

ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍...

Read More >>
Top Stories










News Roundup






https://balussery.truevisionnews.com/ //Truevisionall