മിനിമം താങ്ങു വില ഉറപ്പാക്കുമെന്ന് പറഞ്ഞ് കേന്ദ്രസർക്കാർ കർഷകരെ കബളിപ്പിക്കുന്നു -പ്രിയങ്ക ഗാന്ധി

മിനിമം താങ്ങു വില ഉറപ്പാക്കുമെന്ന് പറഞ്ഞ് കേന്ദ്രസർക്കാർ കർഷകരെ കബളിപ്പിക്കുന്നു -പ്രിയങ്ക ഗാന്ധി
Oct 30, 2024 10:46 PM | By Vyshnavy Rajan

മമ്പാട് : കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പാക്കുമെന്ന് പറഞ്ഞ് കേന്ദ്രസർക്കാർ അവരെ കബളിപ്പിക്കുകയാണെന്ന് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പറഞ്ഞു.

വണ്ടൂർ നിയോജക മണ്ഡലത്തിലെ മമ്പാട് കോർണർ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. കോവിഡ് സമയത്ത് സംരക്ഷിക്കുന്നതിന് പകരം ജനങ്ങളോട് കൈ കൊട്ടാൻ പറയുകയാണ് പ്രധാനമന്ത്രി ചെയ്തത്.

കർഷകർ ഡൽഹിയിലേക്ക് മാർച്ചുമായി വന്നപ്പോൾ പ്രധാനമന്ത്രിക്ക് സംസാരിക്കാൻ രണ്ടു മിനിറ്റ് പോലുമില്ലായിരുന്നു. സ്വാതന്ത്ര്യസമര പോരാട്ടത്തിൻ്റെ മണ്ണാണിത്. രാജ്യത്തെ വിഭജിക്കാനുള്ള ശക്തികൾക്കെതിരെ നിങ്ങൾ ഇപ്പോഴും പോരാടുന്നു.

നമ്മുടെ സ്വാതന്ത്ര്യ സമരത്തിൻ്റെ അടിസ്ഥാനം ഭഗവത് ഗീതയും ഖുർആനും ബൈബിളും നൽകിയ ആശയധാരകളാണ്. എന്നാൽ കഴിഞ്ഞ 10 വർഷമായി ജനങ്ങളെ വിഭജിച്ച് അതിൽ മുതലെടുപ്പ് നടത്തുന്ന ഒരു രാഷ്ട്രീയമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.


നിങ്ങളുടെ സഹോദരങ്ങളെ വെറുക്കാനും അവരോട് വിദ്വേഷം കാണിക്കാനുള്ള രാഷ്ട്രീയമാണ് അവർ പഠിപ്പിക്കുന്നത്. ആദിവാസി ഭൂമി കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളായ അഞ്ചോ ആറ് വ്യവസായികൾക്ക് വിൽക്കുകയാണ്.

ബി.ജെ.പി രാജ്യത്ത് വിഭാഗീയത പടർത്തി കൊണ്ടിരിക്കുകയാണ്. ഇതുമൂലം സാധാരണക്കാരായ ജനങ്ങൾക്ക് ഉപദ്രവം മാത്രമാണ് ഉണ്ടാകുന്നത്. ജനങ്ങൾ അനുഭവിക്കുന്ന യഥാർത്ഥ പ്രശ്നങ്ങളെക്കുറിച്ച് സർക്കാർ ചർച്ച ചെയ്യുന്നതേയില്ല.

ജനങ്ങളിൽ വർഗീയ വിഭജനം ഉണ്ടാക്കുന്നതിന് വേണ്ടി വൈകാരികമായ പ്രശ്നങ്ങളാണ് അവർ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങളെ കുറിച്ച് അവർ സംസാരിക്കുന്നില്ല. വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലി ലഭിക്കാത്തവരെക്കുറിച്ച് അവർക്കൊന്നും പറയാനില്ല.


നോട്ട് നിരോധനവും ജി എസ് ടിയും മൂലം തകർന്നടിഞ്ഞ ചെറുകിട മേഖലയെ കുറിച്ച് അവർ മിണ്ടുന്നില്ല. കോവിഡ് സമയത്ത് യാതൊരു പരിഗണനയും കിട്ടാത്ത സാധാരണ ജനങ്ങളെക്കുറിച്ച് അവർക്ക് എന്താണ് പറയാനുള്ളത്. എത്രകാലം ഈ രാഷ്ട്രീയത്തെ നമ്മളെ ഭരിക്കാൻ നമ്മൾ സമ്മതിക്കുമെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. പതുക്കെ നമ്മുടെ ഓരോ അവകാശങ്ങളും നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ജനാധിപത്യത്തെ പൂർണമായും ദുർബലപ്പെടുത്തുന്നത് വരെ നമ്മൾ നോക്കി നിൽക്കണോ? സത്യത്തിനു വേണ്ടി നമ്മൾ പോരാടണം. നിങ്ങളുടെ പ്രശ്നങ്ങളെയും നിങ്ങളെയും കൃത്യമായി മനസ്സിലാകുന്ന രാഷ്ട്രീയമാണ് നിങ്ങൾക്ക് വേണ്ടത്. ആരോഗ്യ മേഖലയിലെയും അടിസ്ഥാന വികസന മേഖലയിലെയും കായിക മേഖലയിലെയും എല്ലാ വികസനത്തിനും ഞാൻ പൂർണ പിന്തുണയുമായി നിങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

എഐസിസി ജനറൽ സെക്രട്ടറിമാരായ കെസി വേണുഗോപാൽ എംപി, ദീപാ ദാസ് മുൻഷി, കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ പി അനിൽകുമാർ എംഎൽഎ, ഹൈബി ഈഡൻ എംപി, സി. മഹേഷ് എംഎൽഎ, യു.എ ലത്തീഫ് എംഎൽഎ, ഡിസിസി പ്രസിഡൻ്റ് വി.എസ് ജോയ്, അജയ് മോഹൻ, എൻ. സൂപ്പി, ടി.പി അഷ്റഫലി, പി. ഖാലിദ്, പി. അബ്ദുൽ കരീം, കെ.സി കുഞ്ഞിമുഹമ്മദ്, ഷമീന മമ്പാട് പങ്കെടുത്തു.


Union government is deceiving farmers by saying it will ensure minimum support price - Priyanka Gandhi

Next TV

Related Stories
കെ മുരളീധരൻ വെള്ളിയാഴ്ച വയനാട് മണ്ഡലത്തിൽ പര്യടനം നടത്തും

Oct 30, 2024 11:21 PM

കെ മുരളീധരൻ വെള്ളിയാഴ്ച വയനാട് മണ്ഡലത്തിൽ പര്യടനം നടത്തും

കെ മുരളീധരൻ വെള്ളിയാഴ്ച വയനാട് മണ്ഡലത്തിൽ പര്യടനം...

Read More >>
 എടക്കര ആനക്കല്ല്  കോളനിയിൽ എൻ.ഡി.എ സ്ഥാനാർത്ഥി നവ്യ ഹരിദാസ് സന്ദർശനം നടത്തി

Oct 30, 2024 11:10 PM

എടക്കര ആനക്കല്ല് കോളനിയിൽ എൻ.ഡി.എ സ്ഥാനാർത്ഥി നവ്യ ഹരിദാസ് സന്ദർശനം നടത്തി

വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇന്നലെ നിശ്ചയിച്ചിരുന്ന വണ്ടുർ, കാളികാവ് പ്രദേശങ്ങളിലെ പ്രചാരണ പരിപാടികൾ...

Read More >>
'പുസ്തക പയറ്റ്' ആരംഭിച്ച് പി.സി.ചന്ദ്രൻ ഭാഷാ ശ്രീ ഗ്രന്ഥാലയം കൂട്ടായ്മ.

Oct 30, 2024 10:58 PM

'പുസ്തക പയറ്റ്' ആരംഭിച്ച് പി.സി.ചന്ദ്രൻ ഭാഷാ ശ്രീ ഗ്രന്ഥാലയം കൂട്ടായ്മ.

വായന കുറയുന്ന കാലഘട്ടത്തിലെ ഈ സംരംഭത്തിന് 60 നും 65 നു മിടയിലുള്ള അക്ഷര സ്നേഹികളുടെ സാന്നിധ്യം പുസ്തകപ്പയറ്റിന്റെ ആവേശം...

Read More >>
സാഹിത്യ അക്കാദമി ജേതാവ് കൽപ്പറ്റ നാരായണനെ അനുമോദിച്ചു

Oct 30, 2024 10:36 PM

സാഹിത്യ അക്കാദമി ജേതാവ് കൽപ്പറ്റ നാരായണനെ അനുമോദിച്ചു

അനുമോദന സദസ് എം.എൻ.കാരശ്ശേരി ഉദ്ഘാടനം ചെയ്തു. കെ.പി.മനോജ്കമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ.മുസാഫിർ അഹമ്മദ്...

Read More >>
എടത്തിൽ മൊയ്തീൻ കോയ അന്തരിച്ചു

Oct 30, 2024 10:29 PM

എടത്തിൽ മൊയ്തീൻ കോയ അന്തരിച്ചു

എടത്തിൽ മൊയ്തീൻ കോയ (71)...

Read More >>
നന്മണ്ട ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുട്ടക്കോഴി വിതരണം ചെയ്തു

Oct 30, 2024 10:14 PM

നന്മണ്ട ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുട്ടക്കോഴി വിതരണം ചെയ്തു

നന്മണ്ട ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുട്ടക്കോഴി വിതരണത്തിൻ്റെ ഉദ്ഘാടനം നന്മണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ. രാജൻ...

Read More >>
Top Stories