---
title: "ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ്ങ് പോയിന്റ് നോക്കുകുത്തിയായി"
english_title: "Electric vehicle charging point has been knocked out  "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/246804/electric-vehicle-charging-point-has-been-knocked-out"
published_at: "2024-11-02T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6725d98dd7289_car.png"
keywords: []
---

# ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ്ങ് പോയിന്റ് നോക്കുകുത്തിയായി

> **Lead Summary:** **നന്മണ്ട: **നന്മണ്ട പതിമൂന്നില്‍ പിഐ ആശുപത്രിക്ക് മുന്‍ വശത്തുള്ള കെസ്ഇബി യുടെ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ്ങ് പോയിന്റ് നോക്കുകുത്തിയായി മാറുകയാണ്.

## Article Content

**നന്മണ്ട: **നന്മണ്ട പതിമൂന്നില്‍ പിഐ ആശുപത്രിക്ക് മുന്‍ വശത്തുള്ള കെസ്ഇബി യുടെ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ്ങ് പോയിന്റ് നോക്കുകുത്തിയായി മാറുകയാണ്.

പോയിന്റിനു മുന്നില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതുകാരണം ചാര്‍ജ്ജ് ചെയ്യാന്‍ കഴിയാതെ ആവശ്യക്കാര്‍ തിരിച്ചു പോകുന്നത് പതിവു കാഴ്ചയാണ്.

അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കെസ്ഇബിയോടും ആര്‍ടിഒയോടും നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ഫലം കാണാത്ത അവസ്ഥയാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/246804/electric-vehicle-charging-point-has-been-knocked-out)