കൂമുള്ളി ബസ് അപകടം; ഉള്ളിയേരിയിലും അത്തോളിയിലും വാഹന പരിശോധന നടത്തി

കൂമുള്ളി ബസ് അപകടം; ഉള്ളിയേരിയിലും അത്തോളിയിലും വാഹന പരിശോധന നടത്തി
Nov 6, 2024 10:29 PM | By Vyshnavy Rajan

അത്തോളി : കൂമുള്ളി ബസ് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ ഉള്ളിയേരിയിലും അത്തോളിയിലും വാഹന പരിശോധന നടത്തി.ഉള്ളിയേരിയിൽ കോഴിക്കോട് എൻഫോഴ്സ്മെന്റ് സംഘവും അത്തോളിയിൽ നന്മണ്ട സബ് ആർ ടി ഒ യുടെയും നേതൃത്വത്തിലായിരുന്നു പരിശോധന.

എയർഹോൺ ഉപയോഗിക്കൽ , ഫാൻസി ലൈറ്റ് ഉപയോഗിക്കൽ ,സ്പീഡ് ഗവർണറിലെ അപാകത , യൂണിഫോം ധരിക്കാതിരിക്കൽ , ഇൻഷൂർ അടക്കാതിരിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങളാണ് പരിശോധനയിൽ പ്രധാനമായും കണ്ടെത്തിയത്.

നന്മണ്ട ആർ ടി ഒ നേരത്തെ താക്കീത് ചെയ്തവർക്ക് ഫൈൻ അടക്കാനും ആദ്യഘട്ടത്തിൽ നിയമ ലംഘനം നടത്തിയവർക്ക് താക്കീത് നൽകി.അത്തോളി അത്താണിയിൽ 13 വാഹനങ്ങൾ പരിശോധിച്ചു.

7 ബസുകളിൽ നിന്നും ഫൈൻ ഈടാക്കി.കോഴിക്കോട് ആർ ടി ഒ എൻഫോഴ്സ്മെന്റ് വിഭാഗം 12 ബസുകൾക്കെതിരെ നടപടിയെടുത്തു. കോഴിക്കോട് - കുറ്റാടിലിമിറ്റഡ് ബസുകളുടെ അമിത വേഗതയും സ്പീഡ് ഗവർണർ വിഛേദിക്കുന്നത് ഉൾപ്പെടെ പരാതി നേരത്തെ ഉണ്ടായിരുന്നു. കഴിഞ്ഞ 6 മാസത്തിനുള്ളിൽ 4 വാഹനാപകടമാണ് അത്തോളി റൂട്ടിൽ ഉണ്ടായത്.

നവംബർ 1 ന് കൂമുള്ളിയിലുണ്ടായ വാഹനപകടത്തിൽ സ്കൂട്ടർ യാത്രികൻ്റെ മരണത്തെ തുടർന്ന് കൂമുള്ളി പ്രദേശവാസികളും ബസുകൾക്കെതിരെ പ്രതിഷേധവും ബോധവൽക്കരണവും നടത്തി.

അതിനിടെ സ്കൂട്ടർ യാത്രികൻ്റെ കുടുംബവും ബസ് പാസഞ്ചേഴ്സ് അസോസിയേഷനും റോഡിലെ മരണക്കുരുക്കിനെ കുറിച്ചും പോലീസ് അധികൃതരുടെ വീഴ്ച്ചയും വിശദമാക്കി ജില്ലാ കലക്ടർക്ക് പരാതി നൽകിയിരുന്നു.

ഇതിന്റ പശ്ചാത്തലത്തിൽ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ സി വി എം ഷെരീഫിൻ്റെ നിർദേശത്തെ തുടർന്ന് കോഴിക്കോട് എൻഫോഴ്സ്മെന്റ് ഉം നന്മണ്ട ആർ ടി ഒ യും വാഹന പരിശോധന നടത്തുകയായിരുന്നു.

തുടർ ദിവസങ്ങളിൽ ഇടവിട്ട് സമാന വാഹന പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം.കുറ്റ്യാടി , പേരാമ്പ്ര , അത്തോളി സ്റ്റേഷൻ ഹാസ് ഓഫീസർമാർ , എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ, ജില്ലയിലെ ആർ ടി ഒ എന്നിവരുടെ കൂട്ടായ്മയിൽ ശരിയായ രീതിയിൽ ബസുകളുടെ സമയ ക്രമം കാര്യക്ഷമമാക്കിയാൽ മത്സര ഓട്ടം നിയന്ത്രിക്കാൻ കഴിയും.

എന്നാൽ ബസുടമകളും ഉദ്യോഗസ്ഥരും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുന്നതിലൂടെ നടപടി സ്വീകരിക്കാൻ കഴിയാതെ പോകുന്നതായി ബസ് പാസഞ്ചേർസ് അസോസിയേഷൻ ആരോപിച്ചു.

ഇതാകട്ടെ എത്രയോ കുടുംബങ്ങളിൽ തീരാ വേദന ഉണ്ടാക്കുന്നു. കോഴിക്കോട് - കുറ്റ്യാടി റൂട്ടിലെ ഒട്ടു മിക്ക ബസുകളിലും സ്പീഡ് ഗവർണറിൽ തിരിമറി നടത്തുകയാണ്.

പ്രത്യേകം സ്വിച്ച് ഫിറ്റ് ചെയ്ത് 80 ന് മുകളിൽ സ്പീഡിൽ ഓടുന്നതായി അറിയാൻ കഴിഞ്ഞു. ഇത് തെളിവ് സഹിതം ഹാജരാക്കാൻ തയ്യാറാണെന്ന് അസോസിയേഷൻ ഭാരവാഹികൾ ജില്ലാ കലക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.














Koomulli bus accident; Vehicle checks were conducted at Ullieri and Atholi

Next TV

Related Stories
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

Apr 12, 2025 02:16 PM

ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍...

Read More >>
Top Stories










News Roundup