കുട്ടികളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കുക ലക്ഷ്യമിട്ട് സവിശേഷ അക്കാദമിക പദ്ധതിയുമായി കോഴിക്കോട് കോർപ്പറേഷൻ

കുട്ടികളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കുക ലക്ഷ്യമിട്ട് സവിശേഷ അക്കാദമിക പദ്ധതിയുമായി കോഴിക്കോട് കോർപ്പറേഷൻ
Nov 6, 2024 10:36 PM | By Vyshnavy Rajan

കുട്ടികളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കുക ലക്ഷ്യമിട്ട് സവിശേഷ അക്കാദമിക പദ്ധതിയുമായി കോഴിക്കോട് കോർപ്പറേഷൻ.

നോബൽ എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതി ഭാവിയിലെ ശാസ്ത്രജ്ഞൻമാരെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ഉള്ളതാണ്. പൊതുവിദ്യാഭ്യാസ വകുപ്പ്, എസ്എസ്കെ , ഡയറ്റ് എന്നിവയുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുക.

നാസ, ബാർക്ക്, ഐഎസ്ആർഒ എന്നിവിടങ്ങളിലെ പ്രഗൽഭരുമായി സംവദിക്കാനുള്ള അവസരവും കുട്ടികൾക്ക് ഇതിലൂടെ ലഭ്യമാകും.കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ സർക്കാർ, എയ്ഡഡ് മേഖലയിലെ 7 , 8 , 9 , ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായാണ് പദ്ധതിയൊരുക്കുന്നത്.

100 വിദ്യാലയങ്ങളിൽ നിന്നായി അഭിരുചി നിർണയ പരിശോധനയിലൂടെ 90 കുട്ടികളെ തെരഞ്ഞെടുക്കും.തുടർന്ന് ജ്യോതിശാസ്ത്രം, രസതന്ത്രം, ഐടി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തുടങ്ങി വിവിധ വിഷയങ്ങളെ പല മേഖലകളായി തിരിച്ചു ഇവർക്ക് പരിശീലനം നൽകും.

ശാസ്ത്രബോധമുള്ള സാമൂഹ്യ പുരോഗതിക്ക് പിന്തുണ നൽകുന്ന ഒരു തലമുറയെ വാർത്തെടുക്കുന്നതിനായാണ് ‘NOBEL’ (Novel orientation for beginners through experimental learning) എന്ന പദ്ധതി കോർപ്പറേഷൻ മുന്നോട്ട് വയ്ക്കുന്നതെന്ന് മേയർ ബീനാ ഫിലിപ്പ് പറഞ്ഞു.



Kozhikode Corporation with a unique academic project aimed at creating scientific awareness among children

Next TV

Related Stories
പി.സി രാധാകൃഷ്ണന്‍ അനുസ്മരണം; ജൂലൈ 27 ന് കൂട്ടാലിടയില്‍

Jul 7, 2025 03:03 PM

പി.സി രാധാകൃഷ്ണന്‍ അനുസ്മരണം; ജൂലൈ 27 ന് കൂട്ടാലിടയില്‍

ഡികെടിഎഫ് മുന്‍ സംസ്ഥാന പ്രസിഡന്റും രാഷ്ട്രീയ സാമൂഹിക കായിക രംഗങ്ങളിലെ നിറസാന്നിധ്യവും...

Read More >>
 പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കലും

Jun 23, 2025 02:55 PM

പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കലും

ബാലുശ്ശേരി നിയോജകമണ്ഡലം പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കല്‍ ചടങ്ങും...

Read More >>
ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

Jun 18, 2025 01:54 PM

ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

നമ്മുടെ സമൂഹത്തെ പ്രത്യേകിച്ച് യുവതലമുറയെ വളരെ ഭയാനകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്ന മാരകമായ മയക്കുമരുന്ന്, രാസ ലഹരി വസ്തുക്കളുടെ...

Read More >>
ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Jun 14, 2025 01:43 PM

ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍...

Read More >>
തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന  പ്രവേശനോത്സവം

Jun 11, 2025 09:33 PM

തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന പ്രവേശനോത്സവം

പറമ്പിന്റെ മുകള്‍ സലാഹുദ്ദീന്‍ മദ്രസയില്‍ പ്രവര്‍ത്തിക്കുന്ന തിബിയാന്‍ പ്രീ സ്‌കൂള്‍ ഇഖ്‌റദിന പ്രവേശനോത്സവം...

Read More >>
യൂണിഡോസ് എഡ്യൂ ഹബ് ബാലുശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

Jun 7, 2025 02:24 PM

യൂണിഡോസ് എഡ്യൂ ഹബ് ബാലുശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കോളേജ് അഡ്മിഷന്‍ രംഗത്ത് 18 വര്‍ഷത്തിലധികമായി പരിചയ സമ്പത്തുള്ള മാനേജ്മെന്റ് നയിക്കുന്ന യൂണിഡോസ് എഡ്യൂ ഹബ്...

Read More >>
News Roundup






https://balussery.truevisionnews.com/ //Truevisionall