ബാലുശ്ശേരി : കെ എസ് എസ് പി എ ബാലുശ്ശേരി മണ്ഡലം വാർഷിക സമ്മേളനം ആശാരികണ്ടി കുമാരൻ നഗറിൽ (കെ പോപ്പ് മിനി ഓഡിറ്റോറിയം ) വെച്ച് നടന്നു.
കെ എസ് എസ് പി എ ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ട് വി. ടി. ഉണ്ണിമാധവൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ജില്ലാ ട്രഷറർ ടി. ഹരിദാസൻ സമ്മേളം ഉദ്ഘാടനം ചെയ്തു.
പെൻഷൻ /ക്ഷാമാശ്വാസ പരിഷ്കരണ കുടിശ്ശികകൾ പെൻഷൻകാർക്ക് നൽകാതെ അനന്തമായി നീട്ടിക്കൊണ്ടുപോകാനാണ് പിണറായി സർക്കാറിന്റെ തീരുമാനമെങ്കിൽ അതിശക്തമായ സമരത്തെ നേരിടേണ്ടിവരുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം സർക്കാറിനെ ഓർമ്മപ്പെടുത്തി.
മെഡിസെപ്പ് പദ്ധതി രോഗികളായ പെൻഷൻകാർക്ക് ഗുണകരമാകുന്ന രീതിയിൽ പൊളിച്ചെഴുതണമെന്ന് സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ച്കൊണ്ട് സർക്കാരിനോട് ആവശ്യപ്പെട്ടു.
കെ എസ് എസ് പി എ സംസ്‌ഥാന കൗൺസിലർ ജയൻമാസ്റ്റർ നന്മണ്ട മുഖ്യപ്രഭാഷണം നടത്തി. ഡോക്ടറേറ്റ് കരസ്‌ഥമാക്കിയ ഡോ. അരുൺ അശോക്, ഡോ. ശ്രീലക്ഷ്മി വി. ആർ, കെ, എന്നിവരെ ഡോ. കൃഷ്‌ണേന്ദു എന്നീ വിദ്യാർത്ഥികളെ സമ്മേളനത്തിൽ മെമെന്റോ നൽകി അനുമോദിച്ചു.
സംഘടനയിൽ പുതുതായി അംഗത്വമെടുത്തവരെ ബാലുശ്ശേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് വി. സി. വിജയൻ ഷാൾ അണിയിച്ചുകൊണ്ട് വരവേറ്റു.
കെ എസ് എസ് പി എ നിയോജകമണ്ഡലം പ്രസിഡണ്ട് എ. കെ. രാധാകൃഷ്ണൻ, സെക്രട്ടറി വി. സി.ശിവദാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. ഭാസ്കരൻ കിണറുള്ളത്തിൽ, ബാലൻ പാറയ്ക്കൽ, മണ്ഡലം പ്രസിഡണ്ട് എം. രവീന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ യു. കെ. വിജയൻ, ഹരീഷ് നന്ദനം, ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി എം. ടി. മധു, വനിതാഫോറം നിയോജകണ്ഡലം കൺവീനർ ആലിസ് ഉമ്മൻ, മണ്ഡലം വൈസ് പ്രസിഡണ്ട് സി. വിശ്വനാഥൻനായർ എന്നിവർ സംസാരിച്ചു.
KSSPA Balusherry Constituency organized annual conference