---
title: "അശ്‌വിന്‍ ബുക്‌സ് ആന്റ് ആല്‍വിന്‍ ക്രിയേഷന്‍സ്  കല്ലാനോടിന്റെ  ഈ വര്‍ഷത്തെ നവപ്രതിഭ പുരസ്‌കാരം  ധനിഷ ബിജു കാരയാടിന്"
english_title: "Ashwin Books and Alvin Creations Kallanode's Navpratibha Award of the Year goes to Dhanisha Biju Karayad"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/248044/ashwin-books-and-alvin-creations-kallanodes-navpratibha-award-of-the-year-goes-to-dhanisha-biju-karayad"
published_at: "2024-11-08T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672e2762d88ef_0000_ATTACH__.jpg"
keywords: []
---

# അശ്‌വിന്‍ ബുക്‌സ് ആന്റ് ആല്‍വിന്‍ ക്രിയേഷന്‍സ്  കല്ലാനോടിന്റെ  ഈ വര്‍ഷത്തെ നവപ്രതിഭ പുരസ്‌കാരം  ധനിഷ ബിജു കാരയാടിന്

> **Lead Summary:** **കൂരാച്ചുണ്ട് :** അശ്‌വിന്‍ ബുക്‌സ് ആന്റ് ആല്‍വിന്‍ ക്രിയേഷന്‍സ് കല്ലാനോടിന്റെ ഈ വര്‍ഷത്തെ നവപ്രതിഭ പുരസ്‌കാരം ധനിഷ ബിജു കാരയാടിന്. ആല്‍ബം എന്ന ഹ്രസ്വ ചിത്രത്തിന്റെ അഭിനയത്തിനാണ് അരിക്കുളം സ്വദേശിനിയായ ധനിഷ അവാര്‍ഡിന് അര്‍ഹയായത്.

## Article Content

**കൂരാച്ചുണ്ട് :** അശ്‌വിന്‍ ബുക്‌സ് ആന്റ് ആല്‍വിന്‍ ക്രിയേഷന്‍സ് കല്ലാനോടിന്റെ ഈ വര്‍ഷത്തെ നവപ്രതിഭ പുരസ്‌കാരം ധനിഷ ബിജു കാരയാടിന്. ആല്‍ബം എന്ന ഹ്രസ്വ ചിത്രത്തിന്റെ അഭിനയത്തിനാണ് അരിക്കുളം സ്വദേശിനിയായ ധനിഷ അവാര്‍ഡിന് അര്‍ഹയായത്.

കലാസാംസ്‌കാരിക രംഗത്തെ പ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് അശ്‌വിന്‍ ബുക്‌സ് ആന്റ് ആല്‍വിന്‍ ക്രിയേഷന്‍സ് നവപ്രതിഭ പുരസ്‌കാരം നല്‍കുന്നത്.

10000രൂപയും, ആര്‍ട്ടിസ്റ്റ് ശ്രീനി പാലേരി രൂപകല്‍പന ചെയ്ത ശില്‍പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

2025 ജനുവരി ആദ്യവാരത്തില്‍ കൂരാച്ചുണ്ടില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യുമെന്ന് സംഘാടകരായ സജി.എം.നരിക്കുഴി, ശീതള്‍ മനോജ് എന്നിവർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/248044/ashwin-books-and-alvin-creations-kallanodes-navpratibha-award-of-the-year-goes-to-dhanisha-biju-karayad)