കൂട്ടാലിട : ചെങ്ങോട്ടുമ്മല്‍ മുക്കോട്ടു അഭിനന്ദിന്റെ വീട്ടില്‍ വച്ചു നടന്ന കുടുംബ സംഗമം എം.എം. രാജന്റെ അദ്ധ്യക്ഷതയില്‍ റിട്ട: ഫയര്‍ ഓഫീസര്‍ ദിലീപ് കണ്ടോത്ത് ഉദ്ഘാടനം ചെയ്തു. ലഹരിയും കുടുംബ ജീവിതവും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് എടുക്കുകയും ചെയ്തു.

കുടുംബ സംഗത്തില്‍ കുടുംബത്തിലെ യുവ കവി ലിതേഷ് പേരാമ്പ്ര, ഫാര്‍മസിയില്‍ ബിരുദം കരസ്തമാക്കിയ ഭഗത്ത് സുരേഷ് എന്നിവരെ അനുമോദിക്കുകയും കുടുംബത്തിലെ മുതിര്‍ന്നവരെ ആദരിക്കുകയും ചെയ്തു. കുട്ടികള്‍ കലാപരിപാടികള്‍ അവരിപ്പിക്കുകയും ചെയ്തു. ടി.കെ രവി ആശംസ അര്‍പ്പിച്ചു സംസാരിച്ചു. കെ.വി വിപിന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബബീഷ്.സി നന്ദി രേഖപ്പെടുത്തി.
Retired Fire Officer Dilip Kandoth inaugurated the family reunion held at Abhinandan's house in Chengottummal Mukkottu.