അത്തോളി; അത്തോളി ജി.എം.യു.പി സ്‌കൂള്‍ വേളൂരില്‍ ആറാം തരം വിദ്യാര്‍ത്ഥിനി വൈഗാലക്ഷ്മിയ്ക്ക് ദേശീയ ശാസ്ത്ര സാങ്കേതിക മന്ത്രാലയം നല്‍കി വരുന്ന ഇന്‍സ്പയര്‍ അവാര്‍ഡ് ലഭിച്ചു. നൂതന ശാസ്ത്ര സാങ്കേതികവിദ്യ ആശയങ്ങള്‍ പങ്കുവെക്കുന്ന കുട്ടികള്‍ക്ക് ലഭിയ്ക്കുന്നതാണ് ഇന്‍സ്പയര്‍ അവാര്‍ഡ്. കാഴ്ച പരിമിതര്‍ക്ക് ഏറെ സഹായകരമാകുന്ന നൂതന ഉപകരണം എന്ന ആശയത്തിനാണ് വൈഗാലക്ഷ്മിയ്ക്ക് അവാര്‍ഡ് ലഭിച്ചത്. പതിനായിരം രൂപയാണ് അവാര്‍ഡ് തുക.
ശാസ്ത്ര പ്രവര്‍ത്തനങ്ങളിലും ശാസ്ത്രമേളകളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന വൈഗാലക്ഷ്മി ചങ്ങരോത്ത് ജിഎല്‍ പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രദീപന്‍ മണ്ണാര്‍കണ്ടിയുടെയും മീഞ്ചന്ത ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപിക പ്രീതയുടെയും മകളാണ്. ഉള്ളിയേരി പഞ്ചായത്തിലെ പുത്തഞ്ചേരിയിലാണ് താമസം.

Vaigalakshmi shines in the Inspire Award