പത്തനംതിട്ട; ശബരിമല ഉത്സവത്തിന് ഏപ്രില്‍ രണ്ടിന് കൊടിയേറും. ബുധനാഴ്ച രാവിലെ 9.45നും 10.45നും മധ്യേ തന്ത്രി കണ്ഠര് രാജീവരുടെയും കണ്ഠര് ബ്രഹ്‌മദത്തന്റെയും കാര്‍മികത്വത്തിലാണ് കൊടിയേറ്റം. ഉത്സവത്തിനും വിഷു പൂജകള്‍ക്കുമായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രനട ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. ഉത്സവം തീരുമ്പോള്‍ വിഷു ആഘോഷം തുടങ്ങുന്നതിനാല്‍ ഏപ്രിലില്‍ 18നും് നടതുറക്കും.

Vishu lamp; Sabarimala temple to open tomorrow