---
title: "താമരശ്ശേരി ചുരത്തിൽ ക്രെയിൻ ലോറിയും മറ്റൊരു ലോറിയും തകരാറിലായി; വൻ ഗതാഗത തടസം "
english_title: "A crane lorry and another lorry caused massive traffic disruption at the Thamarassery pass"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/248051/a-crane-lorry-and-another-lorry-caused-massive-traffic-disruption-at-the-thamarassery-pass"
published_at: "2024-11-08T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672e2f78f0bd4_0000_ATTACH__.jpg"
keywords: []
---

# താമരശ്ശേരി ചുരത്തിൽ ക്രെയിൻ ലോറിയും മറ്റൊരു ലോറിയും തകരാറിലായി; വൻ ഗതാഗത തടസം 

> **Lead Summary:** **താമരശ്ശേരി :** താമരശ്ശേരി ചുരം ആറാം വളവിൽ വലിയ ക്രെയിൻ ലോറിയും, സമീപത്തു തന്നെ മറ്റൊരു ലോറിയും തകരാറിലയത്തിനെ തുടർന്ന് രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്.

## Article Content

**താമരശ്ശേരി :** താമരശ്ശേരി ചുരം ആറാം വളവിൽ വലിയ ക്രെയിൻ ലോറിയും, സമീപത്തു തന്നെ മറ്റൊരു ലോറിയും തകരാറിലയത്തിനെ തുടർന്ന് രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്.

വൈകിട്ട് 6:30ഓടെ ആരംഭിച്ച ഗതാഗത കുരുക്ക് ഇപ്പോഴും രൂക്ഷമായി തുടരുന്നുണ്ട്.

ഹൈവേ പോലീസും, ചുരം ഗ്രീൻ ബ്രിഗേട് പ്രവർത്തകരും സംഭവസ്ഥലത്തുണ്ട്.

വാഹനങ്ങൾ വൺ-വേ ആയി കടന്ന് പോവുന്നുണ്ടെങ്കിലും വാഹന നിര രണ്ടാം വളവ് മുതൽ എട്ടാം വളവിന് മുകളിൽ വരെ എത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/248051/a-crane-lorry-and-another-lorry-caused-massive-traffic-disruption-at-the-thamarassery-pass)