വഖഫ്-മദ്രസ വിരുദ്ധ നീക്കങ്ങൾക്കെതിരെ മതേതര സമൂഹം ഒന്നിക്കണം -ജലീൽ സഖാഫി

വഖഫ്-മദ്രസ വിരുദ്ധ നീക്കങ്ങൾക്കെതിരെ മതേതര സമൂഹം ഒന്നിക്കണം -ജലീൽ സഖാഫി
Nov 9, 2024 12:10 AM | By Vyshnavy Rajan

പേരാമ്പ്ര: കേന്ദ്ര സർക്കാർ കൊണ്ടു വന്ന വഖഫ് ഭേദഗതി ബില്ല് വിഭജന രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണെന്നും മുസ്ലിം സ്ഥാപനങ്ങളുടെ നടത്തിപ്പിനും, അനാഥ അഗതി സംരക്ഷണ പദ്ധതികൾക്കായി വിനിയോഗിക്കാനും ദാനം നൽകപ്പെട്ട സ്വത്തുക്കൾ കയ്യടക്കാനുള്ള ബി ജെ പി സർക്കാറിന്റെ നീക്കം ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും ഇതിനെതിരെ മതേതര സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണമെന്നും എസ് ഡി പി ഐ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ ജലീൽ സഖാഫി ആവശ്യപ്പെട്ടു.

എസ് ഡി പി ഐ പേരാമ്പ്ര നിയോജക മണ്ഡലം വഖഫ് ഭേദഗതി ബില്ല് ചർച്ചാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാലാവകാശങ്ങളുടെ പേര് പറഞ്ഞ് സർക്കാർ തലത്തിൽ പ്രാഥമിക വിദ്യാലയങ്ങൾ പോലുമില്ലാത്ത ഗ്രാമങ്ങളിൽ എല്ലാ വിഭാഗം കുട്ടികളും പ്രാഥമിക വിദ്യാഭ്യാസത്തിന് ആശ്രയിക്കുന്ന മദ്രസകൾക്ക് എതിരായ നീക്കവും സർക്കാറിന്റെ വിവേചനത്തിന് മകുടോദാഹരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പേരാമ്പ്ര നിയോജക മണ്ഡലം വഖഫ്-മദ്രസ സംരക്ഷണ സമിതി രൂപീകരിച്ചു. സമിതിയുടെ നേതൃത്വത്തിൽ മണ്ഡലം തലത്തിൽ സമ്മേളനവും പഞ്ചായത്ത് തലങ്ങളിൽ സംഗമങ്ങളും സമര പരിപാടികളും സംഘടിപ്പിക്കാൻ തീരുമാനിച്ചു.

എഴുത്തുകാരനും ആക്ടിവിസ്റ്റും ആയ കെ സാദത്ത് മാസ്റ്റർ, ഐ എൻ എൽ സംസ്ഥാന സമിതി അംഗം ആലിക്കുട്ടി മാസ്റ്റർ, ഹമീദ് കൂടത്താങ്കണ്ടി, എസ് ഡി ടി യു സംസ്ഥാന സമിതി അംഗം ഇസ്മായിൽ കമ്മന, കെ കെ കാസിം, ഹുസൈൻ അരിക്കുളം, മൂസ കീഴ്പയ്യൂർ, കെ പി മുഹമ്മദ് അഷറഫ് എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എപി നാസർ അധ്യക്ഷം വഹിച്ച സംഗമത്തിന് സെക്രട്ടറി ഹമീദ് എടവരാട് സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി സി.കെ കുഞ്ഞിമൊയ്തീൻ മാസ്റ്റർ നന്ദിയും പറഞ്ഞു

Secular community must unite against anti-Waqf-Madrasa moves - Jalil Sakhafi

Next TV

Related Stories
മുപ്പത്തിയാറ് വർഷങ്ങളായി കത്തുമായുള്ള നടത്തത്തിന്  വിരാമം; കോട്ടൂരിൻ്റെ സ്വന്തം ' പോസ്റ്‌മാൻ ' പടിയിറങ്ങുന്നു.

Dec 4, 2024 11:19 PM

മുപ്പത്തിയാറ് വർഷങ്ങളായി കത്തുമായുള്ള നടത്തത്തിന് വിരാമം; കോട്ടൂരിൻ്റെ സ്വന്തം ' പോസ്റ്‌മാൻ ' പടിയിറങ്ങുന്നു.

മുപ്പത്തിയാറ് വർഷങ്ങളായി കത്തുമായുള്ള നടത്തത്തിന് വിരാമം; കോട്ടൂരിൻ്റെ സ്വന്തം ' പോസ്റ്‌മാൻ '...

Read More >>
ഒരു ബഷീറിയൻ അതിജീവനപാഠം, പഠിച്ചുവെച്ച പണിയല്ല; കിടപ്പിലായപ്പോൾ പഠിച്ച പണി

Dec 4, 2024 10:59 PM

ഒരു ബഷീറിയൻ അതിജീവനപാഠം, പഠിച്ചുവെച്ച പണിയല്ല; കിടപ്പിലായപ്പോൾ പഠിച്ച പണി

ഖത്തറിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുമ്പോൾ ലീവിന് നാട്ടിലെത്തിയതാണ്. സഹോദര പുത്രിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ബാങ്കിൽ പോയി വരുമ്പോഴാണ്...

Read More >>
പേരാമ്പ്ര ഹൈസ്കൂൾ റോഡിൽ നിരവധി പേർക്ക് തേനീച്ചയുടെ കുത്തേറ്റു

Dec 4, 2024 10:27 PM

പേരാമ്പ്ര ഹൈസ്കൂൾ റോഡിൽ നിരവധി പേർക്ക് തേനീച്ചയുടെ കുത്തേറ്റു

പേരാമ്പ്ര ഹൈസ്കൂൾ റോഡിൽ നിരവധി പേർക്ക തേനീച്ചയുടെ...

Read More >>
മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി അയ്യപ്പ ഭജന നടന്നു

Dec 4, 2024 09:26 PM

മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി അയ്യപ്പ ഭജന നടന്നു

മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി അയ്യപ്പ ഭജന...

Read More >>
കൂട്ടാലിട സെക്ഷന്റെ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

Dec 3, 2024 11:28 PM

കൂട്ടാലിട സെക്ഷന്റെ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

എച്ച് ടി ടച്ചിങ്ങിന്റെ ഭാഗമായി കൂട്ടാലിട സെക്ഷന്റെ പരിധിയിൽ പാടിക്കുന്ന് പാത്തിപ്പാറ ചെടിക്കുളം എരഞ്ഞോളിത്താഴ എന്നീ സ്ഥലങ്ങളിൽ നാളെ(4/12/24) ന്...

Read More >>
ഫാമിലി മീറ്റും കിടപ്പുരോഗികൾക്ക് സഹായ വിതരണവും നിർവ്വഹിച്ചു

Dec 3, 2024 11:19 PM

ഫാമിലി മീറ്റും കിടപ്പുരോഗികൾക്ക് സഹായ വിതരണവും നിർവ്വഹിച്ചു

ഫാമിലി മീറ്റും കിടപ്പുരോഗികൾക്ക് സഹായ വിതരണവും...

Read More >>
Top Stories










News Roundup






Entertainment News