ലൈംഗികാതിക്രമത്തിനെതിരെ പോരാട്ടം നടത്തിയപ്പോൾ കൂടെ നിന്നത് പ്രിയങ്ക -വിനേഷ് ഫോഗട്ട്

ലൈംഗികാതിക്രമത്തിനെതിരെ പോരാട്ടം നടത്തിയപ്പോൾ കൂടെ നിന്നത് പ്രിയങ്ക -വിനേഷ് ഫോഗട്ട്
Nov 9, 2024 12:21 AM | By Vyshnavy Rajan

കൽപ്പറ്റ: വനിതാ ഗുസ്തി താരങ്ങൾക്കെതിരെ റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡൻ്റ് ബ്രിജ് ഭൂഷൺ നടത്തിയ ലൈംഗികാതിക്രമത്തിനെതിരെ പോരാട്ടം നടത്തിയപ്പോൾ കൂടെ നിന്നത് പ്രിയങ്ക ഗാന്ധി ആയിരുന്നുവെന്ന് ഒളിമ്പ്യനും ഹരിയാന നിയമസഭയിലെ കോൺഗ്രസ് എം.എൽ.എയുമായ വിനേഷ് ഫോഗട്ട് പറഞ്ഞു.

കൽപ്പറ്റ നിയോജക മണ്ഡലത്തിലെ കാക്കവയലിൽ നടന്ന യു.ഡി.എഫ് കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ലൈംഗികാതിക്രമം നടത്തിയ ബ്രിജ് ഭൂഷണെ ബി.ജെ.പി സംരക്ഷിച്ചപ്പോൾ അതിനെതിരെ നീതിക്കുവേണ്ടി ഞങ്ങൾക്ക് നടത്തേണ്ടി വന്നത് വലിയ പോരാട്ടമാണ്.

ആ പോരാട്ടം ഞങ്ങൾക്ക് വേണ്ടി മാത്രമായിരുന്നില്ല. സമൂഹത്തിന് വേണ്ടി കൂടിയായിരുന്നു. സ്ത്രീപക്ഷ നിലപാടിൽ നിന്നുകൊണ്ട് പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ പ്രിയങ്ക ഗാന്ധി എത്തിയതായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ പ്രചോദനം.

പ്രിയങ്ക ഗാന്ധിയുടെ ശബ്ദം ഇന്ത്യയുടെ പാർലമെൻ്റിൽ ഉയരുന്നത് നരേന്ദ്ര മോദിയെ ഉൾപ്പെടെ ഭയപ്പെടുത്തും. അതിന് വലിയ ഭൂരിപക്ഷത്തോടെ അവരെ വിജയിപ്പിക്കണമെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.

Priyanka and Vinesh Phogat stood with them when they fought against sexual assault

Next TV

Related Stories
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

Apr 12, 2025 02:16 PM

ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍...

Read More >>
Top Stories