---
title: "ബാലുശ്ശേരി ടൗണിലെ സീബ്രാലൈന്‍ മാഞ്ഞിട്ട് മാസങ്ങള്‍: മനോജ് കുന്നോത്ത് ബാലുശ്ശേരിയില്‍ ഉപവാസ സമരം ആരംഭിച്ചു"
english_title: "Months after zebra line cleared in Balussery town: Public activist Manoj Kunnoth begins hunger strike in Balussery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/248705/months-after-zebra-line-cleared-in-balussery-town-public-activist-manoj-kunnoth-begins-hunger-strike-in-balussery"
published_at: "2024-11-11T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67323a3190516_0000_ATTACH__.jpg"
keywords: []
---

# ബാലുശ്ശേരി ടൗണിലെ സീബ്രാലൈന്‍ മാഞ്ഞിട്ട് മാസങ്ങള്‍: മനോജ് കുന്നോത്ത് ബാലുശ്ശേരിയില്‍ ഉപവാസ സമരം ആരംഭിച്ചു

> **Lead Summary:** **ബാലുശ്ശേരി : **ബാലുശ്ശേരി ടൗണിലെ തിരക്കേറിയ സ്ഥലങ്ങളിലെ സീബ്രാലൈന്‍ മാഞ്ഞ് പോയിട്ട് മാസങ്ങളായി.

## Article Content

**ബാലുശ്ശേരി : **ബാലുശ്ശേരി ടൗണിലെ തിരക്കേറിയ സ്ഥലങ്ങളിലെ സീബ്രാലൈന്‍ മാഞ്ഞ് പോയിട്ട് മാസങ്ങളായി.

ജനങ്ങള്‍ റോഡ് മുറിച്ച് കടക്കുമ്പോള്‍ അപക ഉണ്ടാകുന്നത് നിത്യ സംഭവമായിരിക്കുകയാണ്.

പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചാണ് പൊതുപ്രവര്‍ത്തകന്‍ മനോജ് കുന്നോത്ത് ഉപവാസം നടത്തുന്നത്.

രാവിലെ 8 മണിയോടെ ആരംഭിച്ച ഉപവാസം വൈകീട്ടുവരെയാണ് നടക്കുക. ടി.എ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.കെ.പി മനോജ് കുമാര്‍ അധ്യക്ഷനായി. ഭരതന്‍ പുത്തൂര്‍ വട്ടം,കെ കെ ഗോപിനാഥന്‍ മാസ്റ്റര്‍, സി.രാജന്‍ മാസ്റ്റര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/248705/months-after-zebra-line-cleared-in-balussery-town-public-activist-manoj-kunnoth-begins-hunger-strike-in-balussery)