---
title: "സി കെ മുഹമ്മദിന് നാടിൻ്റെ കണ്ണീരണിഞ്ഞ യാത്രാമൊഴി "
english_title: "CK Muhammad's tearful journey to Nadi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/248911/ck-muhammads-tearful-journey-to-nadi"
published_at: "2024-11-12T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673375e16b28b_0000_ATTACH__.jpg"
keywords: []
---

# സി കെ മുഹമ്മദിന് നാടിൻ്റെ കണ്ണീരണിഞ്ഞ യാത്രാമൊഴി 

> **Lead Summary:** **നടുവണ്ണൂർ :** ബിസിനസ് പ്രമുഖനും, സാമൂഹ്യ രാഷ്ട്രീയ ജീവകാരുണ്യ മേഖലകളിലെ മുൻനിര പ്രവർത്തകനുമായിരുന്ന സി കെ മുഹമ്മദിന് നാട് നിറകണ്ണുകളോടെ വിട നല്കി.

## Article Content

**നടുവണ്ണൂർ :** ബിസിനസ് പ്രമുഖനും, സാമൂഹ്യ രാഷ്ട്രീയ ജീവകാരുണ്യ മേഖലകളിലെ മുൻനിര പ്രവർത്തകനുമായിരുന്ന സി കെ മുഹമ്മദിന് നാട് നിറകണ്ണുകളോടെ വിട നല്കി.

കാലത്ത് പത്ത് മണിക്ക് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കീഴ്ക്കോട്ട് കടവിലെ വീട്ടിലെത്തിച്ച ഭൗതികദേഹത്തിൽ കോൺഗ്രസ് പതാക പുതപ്പിച്ചു.

അവസാനമായി ഒരു നോക്ക് കാണാൻ ജീവിതത്തിൻ്റെ നാനാതുറകളിൽ നിന്നുള്ള നൂറുകണക്കിനാളുകളാണ് എത്തിച്ചേർന്നത്.എം കെ രാഘവൻ എം പി, ടി സിദ്ദീഖ് എം എൽ എ, ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺകുമാർ, കെ സി അബു, സാജിദ് കോറോത്ത്,ടി ഗണേഷ് ബാബു,നിജേഷ് അരവിന്ദ്, കെ.എം അഭിജിത്ത്, എന്നിവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.

വൻജനാവലിയുടെ സാന്നിധ്യത്തിൽ കീഴ്ക്കോട്ട് പള്ളി ഖബറിസ്ഥാനിൽ സംസ്കാരം നടന്നു. കീഴ്ക്കോട്ട് കടവിൽ ചേർന്ന അനുശോചന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി ദാമോദരൻ മാസ്റ്റർ അധ്യക്ഷനായി.

സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന സി കെ മുഹമ്മദ് തുല്യതയില്ലാത്ത ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ജനമനസ്സുകളിലിടം നേടിയ വ്യക്തിത്വമായിരുന്നുവെന്ന് നേതാക്കൾ അനുസ്മരിച്ചു.

ആംബുലൻസുകളും, പാലിയേറ്റീവ് കെയർ ഉപകരണങ്ങളും, ഭക്ഷ്യക്കിറ്റുകളുമൊക്കെയായി നാടിനെ ചേർത്തു പിടിച്ച സന്മനസ്സിനുടമയായിരുന്നു അദ്ദേഹമെന്നും അവർ കൂട്ടിച്ചേർത്തു.

എൻ എസ് യു ദേശീയ സെക്രട്ടറി കെ എം അഭിജിത്ത്, ഡിസിസി ട്രഷറർ ടി ഗണേഷ് ബാബു, കെ രാജീവൻ, ജിജീഷ് മോൻ, യു ഡി എഫ് കൺവീനർ നിസാർ ചേലേരി, ബ്ലോക്ക് മെംബർ എം കെ ജലീൽ, കൂന്തിലോട്ട് ആനന്ദൻ, ടി പക്കർ, ഇല്ലത്ത് അഹ്മദ് മാസ്റ്റർ, എം കെ പരീദ് മാസ്റ്റർ, സി സത്യപാലൻ, സജ്ന അക്സർ, ആവള മുഹമ്മദ്, ഇ എം യൂസഫ്, അഷ്റഫ് മണോളി എം റഷീദ് മാസ്റ്റർ, കെ വി കോയ സംസാരിച്ചു.കെ എം ബഷീർ അനുശോചന പ്രമേയം അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/248911/ck-muhammads-tearful-journey-to-nadi)