---
title: "അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ്‌ സെര്‍ച്ച് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു"
english_title: "Applications are invited for Ayyangali Memorial Talent Search Scholarship"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/248918/applications-are-invited-for-ayyangali-memorial-talent-search-scholarship"
published_at: "2024-11-12T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6733809e7145f_0000_ATTACH__.jpg"
keywords: []
---

# അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ്‌ സെര്‍ച്ച് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** 2024-25 വര്‍ഷം അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ്‌ സെര്‍ച്ച് ആന്റ്‌ ഡെവലപ്പ്‌മെന്റ് സ്‌കീം പദ്ധതിക്കായി പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന, നിലവില്‍ 5, 8 ക്ലാസ്സില്‍ പഠിക്കുന്ന (സർക്കാർ/എയ്ഡഡ്) വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

## Article Content

2024-25 വര്‍ഷം അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ്‌ സെര്‍ച്ച് ആന്റ്‌ ഡെവലപ്പ്‌മെന്റ് സ്‌കീം പദ്ധതിക്കായി പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന, നിലവില്‍ 5, 8 ക്ലാസ്സില്‍ പഠിക്കുന്ന (സർക്കാർ/എയ്ഡഡ്) വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

5, 8 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയുടെ (4, 7), (സർക്കാർ/എയ്ഡഡ്) മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ ഉള്ളവര്‍ക്കാണ് മുന്‍ഗണന.

പട്ടികജാതി വിഭാഗത്തിലെ ദുര്‍ബല വിഭാഗങ്ങളായ വേടന്‍, നായാടി, കള്ളാടി, അരുന്ധതിയാര്‍/ചക്ലിയര്‍ സമുദായങ്ങളിലെ വിദ്യാര്‍ത്ഥികളിൽ ബി ഗ്രേഡ് ഉള്ളവരെയും പരിഗണിക്കും. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ കവിയാന്‍ പാടില്ല.

അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍ അപേക്ഷ ഫോമില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അപേക്ഷകര്‍ നവംബര്‍ 15 നകം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷാഫോം അതാത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാണ്.** ഫോണ്‍: 0495-2370379, 2370657.**

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/248918/applications-are-invited-for-ayyangali-memorial-talent-search-scholarship)