---
title: " 2024 - ലെ എഴുത്തോല-കാർത്തികേയൻമാസ്റ്റർ പുരസ്‌കാരം ഡോ. പി സുരേഷ് രചിച്ച ' ജനനിബിഡമെങ്കിലും നിശ്ശബ്ദ'ത്തിന്  "
english_title: "Ezhutola-Kartikeyan Master Award 2024 - Dr. By P Suresh for 'Jananidama Maal Nisabda'"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/248921/ezhutola-kartikeyan-master-award-2024-dr-by-p-suresh-for-jananidama-maal-nisabda"
published_at: "2024-11-12T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67338209970f8_0000_ATTACH__.jpg"
keywords: []
---

#  2024 - ലെ എഴുത്തോല-കാർത്തികേയൻമാസ്റ്റർ പുരസ്‌കാരം ഡോ. പി സുരേഷ് രചിച്ച ' ജനനിബിഡമെങ്കിലും നിശ്ശബ്ദ'ത്തിന്  

> **Lead Summary:** **ഉള്ളിയേരി : **ഒറ്റപ്പാലം റഫറൻസ് ലൈബ്രറിയുടെ 2024 - ലെ എഴുത്തോല-കാർത്തികേയൻമാസ്റ്റർ പുരസ്‌കാരം ഡോ. പി സുരേഷ് രചിച്ച ' ജനനിബിഡമെങ്കിലും നിശ്ശബ്ദം ' എന്ന നിരൂപണ പുസ്തകത്തിന് ലഭിച്ചു.

## Article Content

**ഉള്ളിയേരി : **ഒറ്റപ്പാലം റഫറൻസ് ലൈബ്രറിയുടെ 2024 - ലെ എഴുത്തോല-കാർത്തികേയൻമാസ്റ്റർ പുരസ്‌കാരം ഡോ. പി സുരേഷ് രചിച്ച ' ജനനിബിഡമെങ്കിലും നിശ്ശബ്ദം ' എന്ന നിരൂപണ പുസ്തകത്തിന് ലഭിച്ചു.

25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നവംബർ 14 ന് ഒറ്റപ്പാലത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ അഡ്വ കെ പ്രേംകുമാർ എം എൽ എ പുരസ്‌കാരം നൽകും.

കോഴിക്കോട്, ഉള്ളിയേരി സ്വദേശിയാണ് ഡോ. പി സുരേഷ്. 2020 ലെ പൊതു വിദ്യാഭ്യാസവകുപ്പിന്റെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്‌കാരം ലഭിച്ചു.

ആലിലയും നെൽക്കതിരും, സച്ചിദാനന്ദന്റെ സഞ്ചാരപഥങ്ങൾ, മലയാളം - ദേശവും സ്വത്വവും, മതം വേണ്ട മനുഷ്യന് സഹോദരൻ അയ്യപ്പൻ, പുഴയുടെ ഏറ്റവും താഴെയുള്ള കടവ്, നോക്കി നിൽക്കെ വളർന്ന പൂമരങ്ങൾ, വെറ്റിലത്തരി പുരണ്ട ഓർമ്മകൾ.. എന്നിവ ഡോ. പി സുരേഷിന്റെ പ്രധാന കൃതികളാണ്

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/248921/ezhutola-kartikeyan-master-award-2024-dr-by-p-suresh-for-jananidama-maal-nisabda)