മുനമ്പം മോഡൽ സമരമുഖം വയനാട്ടിൽ തുറക്കും; സമരത്തിന് ബിജെപി നേതൃത്വം നൽകും -എം ടി രമേശ്

മുനമ്പം മോഡൽ സമരമുഖം വയനാട്ടിൽ തുറക്കും; സമരത്തിന് ബിജെപി നേതൃത്വം നൽകും -എം ടി രമേശ്
Nov 12, 2024 10:03 PM | By Vyshnavy Rajan

മാനന്തവാടി : മുനമ്പം മോഡൽ സമരമുഖം വയനാട്ടിൽ തുറക്കുമെന്നും, അതിന് ബി.ജെ.പി നേതൃത്വം നൽകുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്.

തലപ്പുഴയിൽ വഖഫ് നോട്ടിസ് ലഭിച്ച നാട്ടുകാരെ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസിനൊപ്പം സന്ദർശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വഖഫിന്റെ നിയമവിരുദ്ധ അവകാശവാദങ്ങൾക്ക് പിന്തുണ നൽകുകയാണ് സംസ്ഥാന സർക്കാർ. വഖഫ് ബോർഡിന് ഒപ്പം നിന്ന് സിപിഎമ്മും കോൺഗ്രസ്സും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്.

വിലകൊടുത്ത് വാങ്ങിയ സ്വന്തം ഭൂമിയിൽ, നികുതിയടച്ച് നിയമപരമായി ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങൾ കുടിയൊഴിപ്പിക്കൽ ഭീഷണിയിലാണ്, അവർ എങ്ങോട്ട് പോകണമെന്ന് മുഖ്യമന്ത്രി മറുപടി പറയണം. എം ടി രമേശ് വ്യക്തമാക്കി

വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കാത്ത ഒരു പഞ്ചായത്ത് പോലും വയനാട്ടിൽ ഇല്ല. മുൻപെങ്ങും കേട്ടുകേൾവിയില്ലാത്ത കൂട്ട പലായനത്തിന് വയനാട് ജില്ല സാക്ഷ്യം വഹിയ്ക്കേണ്ടിവരും.

വഖഫിന്റെ അവകാശവാദം അംഗീകരിച്ചാൽ ഒരു സ്വകാര്യഭൂമി പോലും വയനാട് ജില്ലയിൽ ഉണ്ടാവില്ല. വയനാട് ജില്ലയിലെയും, തിരുവമ്പാടിയിലെയും ലക്ഷക്കണക്കിന് ആളുകളാണ് വഖഫ് ഭീഷണി നേരിടുന്നത്.

ഇവരെ കുടിയൊഴിപ്പിച്ചാൽ ഇവർ എങ്ങോട്ട് പോകുമെന്ന് ഭരണപക്ഷവും പ്രതിപക്ഷവും മറുപടി പറയണം. എം ടി രമേശ് ആവശ്യപ്പെട്ടു.

കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നവരെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നും, തെരഞ്ഞെടുപ്പിനുശേഷം മുനമ്പം മോഡൽ സമരമുഖം വയനാട്ടിൽ തുറക്കുമെന്നും എം.ടി രമേശ് കൂട്ടിച്ചേർത്തു.

ബിജെപി വയനാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് മലവയൽ,മണ്ഡലം പ്രസിഡൻ്റ് കണ്ണൻ കണിയാരം, ജില്ലാ വൈസ് പ്രസിഡൻ്റ് കെ.മോഹൻദാസ്, മണ്ഡലം ജനറൽ സെക്രട്ടറി ഗിരീഷ് കട്ടകളം, യുവമോർച്ച ജില്ലാ പ്രസിഡണ്ട് കെ.ശരത് തുടങ്ങിയവരും എം ടി രമേശിനൊപ്പം സ്ഥലം സന്ദർശിച്ചു.

Munambam Model Samaramukh will be opened in Wayanad; BJP will lead the strike - MT Ramesh

Next TV

Related Stories
എംഡിഎംഎ യുമായി യുവാവ് പൊലീസ് പിടിയില്‍

Jul 27, 2025 11:47 AM

എംഡിഎംഎ യുമായി യുവാവ് പൊലീസ് പിടിയില്‍

തത്തമ്പത്ത് തുരുത്തിയാട് സ്വദേശി കുനിയില്‍ മിഥുന്‍ റോഷന്‍ എംഡിഎംഎ...

Read More >>
ആരോഗ്യവകുപ്പ് മന്ത്രി രാജിവെക്കണം; കേരള കോണ്‍ഗ്രസ് (ജേക്കബ്) ധര്‍ണ്ണ നടത്തി

Jul 14, 2025 08:27 PM

ആരോഗ്യവകുപ്പ് മന്ത്രി രാജിവെക്കണം; കേരള കോണ്‍ഗ്രസ് (ജേക്കബ്) ധര്‍ണ്ണ നടത്തി

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നു വീണ് വീട്ടമ്മ മരിക്കാനിടയായ സംഭവത്തിന്റെ...

Read More >>
പി.സി രാധാകൃഷ്ണന്‍ അനുസ്മരണം; ജൂലൈ 27 ന് കൂട്ടാലിടയില്‍

Jul 7, 2025 03:03 PM

പി.സി രാധാകൃഷ്ണന്‍ അനുസ്മരണം; ജൂലൈ 27 ന് കൂട്ടാലിടയില്‍

ഡികെടിഎഫ് മുന്‍ സംസ്ഥാന പ്രസിഡന്റും രാഷ്ട്രീയ സാമൂഹിക കായിക രംഗങ്ങളിലെ നിറസാന്നിധ്യവും...

Read More >>
 പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കലും

Jun 23, 2025 02:55 PM

പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കലും

ബാലുശ്ശേരി നിയോജകമണ്ഡലം പ്രവാസി ലീഗ് കണ്‍വെന്‍ഷനും ആദരിക്കല്‍ ചടങ്ങും...

Read More >>
ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

Jun 18, 2025 01:54 PM

ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

നമ്മുടെ സമൂഹത്തെ പ്രത്യേകിച്ച് യുവതലമുറയെ വളരെ ഭയാനകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്ന മാരകമായ മയക്കുമരുന്ന്, രാസ ലഹരി വസ്തുക്കളുടെ...

Read More >>
ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Jun 14, 2025 01:43 PM

ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

ബസ്സില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍...

Read More >>
Top Stories










News Roundup






https://balussery.truevisionnews.com/ //Truevisionall