താമരശ്ശേരിയില്‍ 20കാരന്‍ ആത്മഹത്യ ചെയ്ത നിലയിൽ

താമരശ്ശേരിയില്‍ 20കാരന്‍ ആത്മഹത്യ ചെയ്ത നിലയിൽ
Nov 14, 2024 09:16 PM | By Vyshnavy Rajan

താമരശ്ശേരി: താമരശ്ശേരിയില്‍ 20കാരന്‍ ആത്മഹത്യ ചെയ്തു. ഒറ്റ അക്ക നമ്പര്‍ ലോട്ടറി മാഫിയയുടെ ഭീഷണി മൂലമാണ് ആത്മഹത്യയെന്നാണ് പരാതി. ഇന്നലെയാണ് യുവാവ് ആത്മഹത്യ ചെയ്തത്. അനന്തു കൃഷ്ണ (20) ആണ് തൂങ്ങി മരിച്ചത്.

ഒറ്റ അക്ക നമ്പർ ലോട്ടറിയുമായി ബന്ധപ്പെട്ട് അനന്തു പണമിടപാട് നടത്തിയിരുന്നു.

നിരന്തര ഭീഷണിയെ തുടർന്ന് യുവാവ് ചെന്നൈയിലേക്ക് പോയിരുന്നു. പിന്നീട് മടങ്ങിയെത്തിയപ്പോഴും ഭീഷണി ഉണ്ടായി. ഒടുവിൽ കുടുംബം പണം നൽകാമെന്ന് ഉറപ്പ് നൽകിയിട്ടും മനാഫും സംഘവും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിൻ്റെ പരാതി.

കുടുംബം താമരശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട് . അച്ഛനും അമ്മയും മൂന്ന് സഹോദരിമാരുമടങ്ങുന്ന കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നു അനന്തു.

അതേസമയം ആത്മഹത്യാക്കുറിപ്പ് എഴുതിയാണ് അനന്തു ആത്മഹത്യ ചെയ്തത്. തന്നോട് ക്ഷമിക്കണമെന്ന് അമ്മയോടും എല്ലാവരെയും സംരക്ഷിക്കണമെന്ന് അച്ഛനോടും പറയുന്ന ആത്മഹത്യാക്കുറിപ്പാണ് കണ്ടെത്തിയത്. ഇവിടെ ജീവിക്കാനാവുന്നില്ലെന്നും മറ്റൊരു ജന്മത്തിൽ ഒരുമിച്ച് ജീവിക്കാമെന്നും കുറിപ്പിൽ പറയുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

A 20-year-old man committed suicide in Thamarassery

Next TV

Related Stories
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

Apr 12, 2025 02:16 PM

ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍...

Read More >>
Top Stories