പേരാമ്പ്ര ഉപജില്ലാ കലോത്സവം; ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗത്തൽ പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി

പേരാമ്പ്ര ഉപജില്ലാ കലോത്സവം; ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗത്തൽ പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി
Nov 14, 2024 10:12 PM | By Vyshnavy Rajan

പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗത്തൽ പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.

നാല് ദിവസമായി വെള്ളിയൂരിൽ നടന്നുവരുന്ന കലോത്സവ സമാപന സമ്മേളനം ബാലുശ്ശേരി എം.എൽ.എ. കെ.എം.സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു.

നൊച്ചാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എം.കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു.വിജയികൾക്കുള്ള ഉപഹാര സമർപ്പണം എ.ഇ.ഒ. കെ.വി. പ്രമോദ് നിർവഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി. ബാബു മുഖ്യ അതിഥിയായിരുന്നു.

നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വാർഡ് മെമ്പർമാർ, അദ്ധ്യാപക സംഘടനാ പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രധാനാദ്ധ്യാപിക ബിന്ദു എം.സ്വാഗതവും ചിത്രാ രാജൻ നന്ദിയും പറഞ്ഞു.

ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂൾ കരസ്ഥമാക്കി. നടുവണ്ണൂർ ഹയർ സെക്കൻ്ററി സ്കൂൾ റണ്ണേഴ്സപ്പ് ആയി..യു.പി. വിഭാഗം സംസ്കൃതോതസവത്തിൽ കൽപത്തൂർ എ.യു.പി.സ്കൂൾ ഒന്നാം സ്ഥാനം നേടി.

ഹൈസ്കൂൾ അറബിക് വിഭാഗത്തിൽ നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂളും പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂളും ഒന്നാം സ്ഥാനം പങ്കിട്ടെടുത്തു.

ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവം ഒന്നാം സ്ഥാനം പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂൾ കരസ്ഥമാക്കി.

എൽ.പി.ജനറൽ വിഭാഗം ഒന്നാം സ്ഥാനം നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻ്ററി സ്കൂൾ, സെൻ്റ് ആൻ്റണീസ് ചക്കിട്ടപ്പാറ, വാല്യക്കോട് എ.യു.പി. എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.

എൽ.പി.അറബിക് കലോത്സവത്തിൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ നടുവണ്ണൂരും, എ.യു.പി.എസ്. വെള്ളിയൂരും ഒന്നാം സ്ഥാനം പങ്കിട്ടു.

യു.പി.വിഭാഗം അറബിക് കലോത്സവത്തിൽ എ.യു.പി.എസ്.വെള്ളിയൂർ, വാളൂർ ജി.യു.പി.എസ്. എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.

മേള വിജയിപ്പിക്കുന്നതിന് പ്രയത്നിച്ച മുഴുവൻ കമ്മിറ്റി കൺവീനർമാർക്കും റീൽസ് മത്സരം വിജയിച്ചവർക്കും ഉപഹാരം സമർപ്പിച്ചു




Perampra Upazila Arts Festival; Perampra Higher Secondary School won the Overall Championship in High School and Higher Secondary category.

Next TV

Related Stories
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

Apr 12, 2025 02:16 PM

ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍...

Read More >>
Top Stories