---
title: "ബസുകളുടെ അമിത വേഗത; പഞ്ചിങ് പുസ്തകത്തിൽ ഒപ്പ് വെക്കുന്നത് നിർബന്ധം -അത്തോളി പോലീസ്"
english_title: "Excessive speeding of buses; Signing the punching book is mandatory - Atholi Police"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/249372/excessive-speeding-of-buses-signing-the-punching-book-is-mandatory-atholi-police"
published_at: "2024-11-14T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67362ae120206_POLICE.jpg"
keywords: []
---

# ബസുകളുടെ അമിത വേഗത; പഞ്ചിങ് പുസ്തകത്തിൽ ഒപ്പ് വെക്കുന്നത് നിർബന്ധം -അത്തോളി പോലീസ്

> **Lead Summary:** **അത്തോളി : **കോഴിക്കോട് ഉള്ളിയേരി സംസ്ഥാന പാതയിൽ സർവീസ് നടത്തുന്ന ബസുകളുടെ അമിത വേഗത നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ പഞ്ചിങ് പുസ്തകത്തിൽഒപ്പ് വെക്കൽ കർശനമാക്കി അത്തോളി പൊലീസ്.

## Article Content

**അത്തോളി : **കോഴിക്കോട് ഉള്ളിയേരി സംസ്ഥാന പാതയിൽ സർവീസ് നടത്തുന്ന ബസുകളുടെ അമിത വേഗത നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ പഞ്ചിങ് പുസ്തകത്തിൽഒപ്പ് വെക്കൽ കർശനമാക്കി അത്തോളി പൊലീസ്.

രണ്ടിടങ്ങളിലായാണ് പഞ്ച്ചിങ്. അത്തോളി സ്റ്റേഷനിലും ഉള്ള്യേരി ബസ് സ്റ്റാൻഡിലും. അത്തോളി പൊലീസ് വെച്ചിട്ടുള്ള പഞ്ചിങ് പുസ്തകത്തിൽ എല്ലാ ബസ്സുകളിലെയും ജീവനക്കാർ രാവിലെ 7 മുതൽ വൈകീട്ട് 7 വരെ ഒപ്പുവെക്കണമെന്ന് അത്തോളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അറിയിച്ചു.

ഒപ്പുവെക്കാത്ത ബസ്സുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതാണെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/249372/excessive-speeding-of-buses-signing-the-punching-book-is-mandatory-atholi-police)