---
title: "ലോകപ്രമേഹ ദിനത്തിൻ മന്ദങ്കാവ് പ്രമേഹ ദിനാചരണം സംഘടിപ്പിച്ചു "
english_title: "Mandankav organized Diabetes Day on World Diabetes Day"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/249408/mandankav-organized-diabetes-day-on-world-diabetes-day"
published_at: "2024-11-15T07:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6736afc96ac7e_0000_ATTACH__.jpg"
keywords: []
---

# ലോകപ്രമേഹ ദിനത്തിൻ മന്ദങ്കാവ് പ്രമേഹ ദിനാചരണം സംഘടിപ്പിച്ചു 

> **Lead Summary:** ലോകപ്രമേഹ ദിനത്തിൻ കുടുബാരോഗ്യ കേന്ദ്രം മന്ദങ്കാവ് സബ് സെൻ്റർ നേതൃത്വത്തിൽ മദ്രസ്സാ ഹാളിൽ വെച്ച് ബോധവൽക്കരണ ക്ലാസ് ,രക്ത പരിശോധന ,പ്രമേഹരോഗികൾക്ക് നേത്ര പരിശോധന ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു.

## Article Content

ലോകപ്രമേഹ ദിനത്തിൻ കുടുബാരോഗ്യ കേന്ദ്രം മന്ദങ്കാവ് സബ് സെൻ്റർ നേതൃത്വത്തിൽ മദ്രസ്സാ ഹാളിൽ വെച്ച് ബോധവൽക്കരണ ക്ലാസ് ,രക്ത പരിശോധന ,പ്രമേഹരോഗികൾക്ക് നേത്ര പരിശോധന ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു.

പ്രമേഹ ദിനാചരണം വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ സുധീഷ് ചെറുവത്ത് ഉദ്ഘാടനം ചെയ്തു.

ഭരണ സമിതിയംഗം സുജ പി അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ വിപ്ലവൻ കെ.വി ബോധവൽക്കരണ ക്ലാസ് നേതൃത്വം നൽകി ജെ.എച്ച്.ഐ. ഷീജ, ജെ.പി.എച്ച്.എൻ.ഷൈനി, എം.എൽ.എസ്.പി. അനുലക്ഷ്മി, ഓപ്താൽമോളജിസ്റ് ആര്യ കൃഷ്ണ ,സ്മിത കെ.എം ,ബിന്ദു ,പി.സുധൻ ,സി.എം.നാരായണൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/249408/mandankav-organized-diabetes-day-on-world-diabetes-day)