---
title: "കരുണാറാം എ യു പി സ്കൂൾ ഹരിതവിദ്യാലയമായി പ്രഖ്യാപിച്ചു"
english_title: "Karunaram AUP School declared as Green School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/249411/karunaram-aup-school-declared-as-green-school"
published_at: "2024-11-15T07:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6736b166a2501_0000_ATTACH__.jpg"
keywords: []
---

# കരുണാറാം എ യു പി സ്കൂൾ ഹരിതവിദ്യാലയമായി പ്രഖ്യാപിച്ചു

> **Lead Summary:** നന്മണ്ട: കരുണാറാം എ യു പി സ്കൂൾ ഹരിതവിദ്യാലയമായി നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് പ്രഖ്യാപിച്ചു.

## Article Content

നന്മണ്ട: കരുണാറാം എ യു പി സ്കൂൾ ഹരിതവിദ്യാലയമായി നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് പ്രഖ്യാപിച്ചു.

സ്കൂൾ ഹെഡ്മാസ്റ്റർ ടി.കെ.സന്തോഷ് കുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു വിവിധ മേളകളിലെ വിജയികളെ മാനേജർ കെ എം രവി അനുമോദിച്ചു.

എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ഇ.കെ.സുരേന്ദ്രൻ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു.

ഹരിതസേനാംഗങ്ങളായ സുമതി കെ.കെ, അനുശ്രീ പി.കെ എന്നിവരെ സീനിയർ അസിസ്റ്റൻറ് കെ.എം സിന്ധു ആദരിച്ചു.എം.പി .ടി .എ പ്രസിഡണ്ട് വിൻസി എം.പി, സ്കൂൾ ലീഡർ അഭയ് കൃഷ്ണ ബി എന്നിവർ ആശംസകൾ അർപ്പിച്ചു.

സ്റ്റാഫ് സെക്രട്ടറി വി.ജി അപർണ സ്വാഗതവും ഷിജു കെ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/249411/karunaram-aup-school-declared-as-green-school)