---
title: "സംസ്കാര സാഹിതി ശിശുദിനാഘോഷം സംഘടിപ്പിച്ചു"
english_title: "Culture literature organized Children's Day celebration"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/249594/culture-literature-organized-childrens-day-celebration"
published_at: "2024-11-15T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67377bda69f4b_0000_ATTACH__.jpg"
keywords: []
---

# സംസ്കാര സാഹിതി ശിശുദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **അത്തോളി : **സംസ്കാര സാഹിതി ശിശുദിനാഘോഷം സംഘടിപ്പിച്ചു. അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.

## Article Content

**അത്തോളി : **സംസ്കാര സാഹിതി ശിശുദിനാഘോഷം സംഘടിപ്പിച്ചു. അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.

സംസ്കാര സാഹിതി അത്തോളി പഞ്ചായത്ത് കമ്മറ്റി ചെയർമാൻ വാസവൻ പൊയിലിൽ അദ്ധ്യക്ഷനായി.

ജോതിക ശിശുദിന സന്ദേശം നല്കി. ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ച പഞ്ചായത്തിലെ 116 വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു .

നാടക കലാകാരൻ സന്തോഷിനെയും അനുമോദിച്ചു. സുനിൽ കൊളക്കാട്, സി.കെ.റിജേഷ്, ഷീബ രാമചന്ദ്രൻ ,ശാന്തിമാ വീട്ടിൽ, സാജിത , രമ ,അജിത് കുമാർ, ജൈസൽ അത്തോളി , കൺവീനർ പ്രകാശൻ, ബിനീഷ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/249594/culture-literature-organized-childrens-day-celebration)