പേരാമ്പ്ര : തുടർച്ചയായി രണ്ടാം ദിവസവുംകോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിൽ ഉച്ചയ്ക്കുശേഷം ശക്തമായ മഴ പെയ്യുകയാണ്. പേരാമ്പ്ര നടുവണ്ണൂർ കൂരാച്ചുണ്ട് ബാലുശ്ശേരി മേഖലകളിലാണ് മഴ പെയ്യുന്നത്.
രണ്ടു മണിയോടെ ആരംഭിച്ച മഴ ഒരു മണിക്കൂർ മുതൽ രണ്ടുമണിക്കൂർ വരെ നീണ്ടുനിന്നു. ചിലയിടത്ത് മരങ്ങൾ കടപുഴകി വീണിട്ടുണ്ട്.
ഹർത്താൽ പ്രമാണിച്ച് റോഡിൽ വാഹനങ്ങൾ കുറവായതിനാൽ മഴ മൂലമുള്ള ഗതാഗത തടസ്സങ്ങൾ കുറവാണ്. കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഇനിയും ശക്തമായ മഴ തുടരും എന്നാണ് അറിയിപ്പ് വന്നത്.
ഇടിമിന്നലോട് കൂടിയുള്ള മഴയാണ് പ്രവചിച്ചിരിക്കുന്നത്.പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
സന്നിധാനം പമ്പ നിലക്കൽ എന്നിവിടങ്ങളിൽ ഇടത്തരം മഴ തുടരും. മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നറിയിച്ചിട്ടുണ്ട്. കേരള കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻ പിടുത്തത്തിന് വിലക്കേർപ്പെടുത്തി.
Heavy rain in the hilly areas of Kozhikode district in the afternoon; Warning