---
title: "ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളിയായ യുവതി ആംബുലൻസിൽ പ്രസവിച്ചു"
english_title: "The migrant worker gave birth in the ambulance on the way to the hospital"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/250037/the-migrant-worker-gave-birth-in-the-ambulance-on-the-way-to-the-hospital"
published_at: "2024-11-17T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673a1f62c06df_0000_ATTACH__.jpg"
keywords: []
---

# ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളിയായ യുവതി ആംബുലൻസിൽ പ്രസവിച്ചു

> **Lead Summary:** **കോഴിക്കോട് : **ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളിയായ യുവതി ആംബുലൻസിൽ പ്രസവിച്ചു.

## Article Content

**കോഴിക്കോട് : **ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളിയായ യുവതി ആംബുലൻസിൽ പ്രസവിച്ചു.

അസ്സം സ്വദേശിയും കോഴിക്കോട് മുക്കം കുമാരനല്ലൂർ മുരിങ്ങപുരായി മസ്‌ജിദിന് സമീപം താമസിക്കുന്ന 19 കാരിയാണ് ആംബുലൻസിൽ പ്രസവിച്ചത്.

അമ്മയ്ക്കും കുഞ്ഞിനും കനിവ് 108 ആംബുലൻസ് ജീവനക്കാരാണ് രക്ഷകരായത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.

യുവതിക്ക് പ്രസവ വേദനഅനുഭവപ്പെട്ടതിനെ തുടർന്ന് കനിവ് 108ആംബുലൻസിൻ്റെ സേവനം തേടുകയായിരുന്നു.

മെഡിക്കൽ ടെക്‌നീഷ്യൻ രാഗേഷ് നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട്പോകുന്നത് യുവതിക്കും കുഞ്ഞിനുംസുരക്ഷിതമല്ലെന്ന് മനസ്സിലാക്കി.

തുടർന്ന്ആംബുലൻസിൽ ആവശ്യമായസജ്ജീകരണങ്ങൾ ഒരുക്കുകയായിരുന്നു.യുവതി 11.10ന് ആൺകുഞ്ഞിനെ പ്രസവിച്ചു.പിന്നീട് മുക്കത്തെ സ്വകാര്യ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് യുവതിയേയുംകുഞ്ഞിനേയും മാറ്റി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/250037/the-migrant-worker-gave-birth-in-the-ambulance-on-the-way-to-the-hospital)