---
title: "എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിർമ്മാണം നടത്തിയ റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "The road, which was constructed with MP's Regional Development Fund, was inaugurated"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/250267/the-road-which-was-constructed-with-mps-regional-development-fund-was-inaugurated"
published_at: "2024-11-18T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673b6852d58fa_0000_ATTACH__.jpg"
keywords: []
---

# എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിർമ്മാണം നടത്തിയ റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** പയ്യോളി : രാജ്യസഭാ അംഗം പിടി ഉഷ എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച

## Article Content

പയ്യോളി : രാജ്യസഭാ അംഗം പിടി ഉഷ എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച

കൊളാവിപാലം ചെറിയാവി ഗുളികൻ കുട്ടിച്ചാത്തൻ റോഡ് ഉദ്ഘാടനം ചെയ്തു. 2023-24 സാമ്പത്തിക വർഷത്തെ 15 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച റോഡാണ് പയ്യോളി നഗരസഭയിലെ 36 വാർഡിൽ ഉൽഘാടനം ചെയ്ത്.

പരിപാടിയിൽ നഗരസഭ കൗൺസിലർ നിഷ ഗിരീഷ് അധ്യക്ഷത വഹിച്ചു .

യോഗത്തിൽ എ. കെ.ബൈജു മുഖ്യാഥിതിയായി.എം.പി ഭരതൻ, കെ.ടി കേളപ്പൻ , പ്രമീള ടി.പി,സതീശൻ മോച്ചേരി, രാജൻ കൊളാവിപ്പാലം, എം.ടി വിനോദൻഎന്നിവർ സംസാരിച്ചു .യോഗത്തിൽ ചെറിയാവി സുരേഷ് ബാബു സ്വാഗതവും , സജിത്ത് സി .പി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/250267/the-road-which-was-constructed-with-mps-regional-development-fund-was-inaugurated)