---
title: "അത്തോളി ഗ്രാമപഞ്ചായത്ത് കേരളോത്സവം ഈ മാസം 23 മുതൽ ഡിസംബർ 1 വരെ"
english_title: "Atholi Gram Panchayat Kerala Festival from 23rd to 1st December this month"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/250271/atholi-gram-panchayat-kerala-festival-from-23rd-to-1st-december-this-month"
published_at: "2024-11-18T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673b6c25bc0f4_0000_ATTACH__.jpg"
keywords: []
---

# അത്തോളി ഗ്രാമപഞ്ചായത്ത് കേരളോത്സവം ഈ മാസം 23 മുതൽ ഡിസംബർ 1 വരെ

> **Lead Summary:** **അത്തോളി : **അത്തോളി ഗ്രാമപഞ്ചായത്ത് കേരളോത്സവം ഈ മാസം 23 മുതൽ ഡിസംബർ 1 വരെ വിവിധ വേദികളിൽ വെച്ച് നടത്താൻ തീരുമാനിച്ചു. ഗെയിമുകൾ 23 ന് തുടങ്ങും.

## Article Content

**അത്തോളി : **അത്തോളി ഗ്രാമപഞ്ചായത്ത് കേരളോത്സവം ഈ മാസം 23 മുതൽ ഡിസംബർ 1 വരെ വിവിധ വേദികളിൽ വെച്ച് നടത്താൻ തീരുമാനിച്ചു. ഗെയിമുകൾ 23 ന് തുടങ്ങും.

രചനാ മത്സരങ്ങൾ 30 നും സ്റ്റേജ് മത്സരങ്ങൾ ഡിസംബർ 1 നും നടക്കും. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് സി കെ റിജേഷ്,സ്ഥിരം സമിതി അധ്യക്ഷന്മാരായ എ എം സരിത,ഷീബ രാമചന്ദ്രൻ ,സുനീഷ് നടുവിലയിൽ,വാർഡ് മെമ്പർ എ എം വേലായുധൻ,അസിസ്റ്റൻറ് സെക്രട്ടറി മിനി ,ഹെൽത്ത് ഇൻസ്പെക്ടർ ഫർസത്ത്, സുനിൽ കൊളക്കാട്,ജൈസൽ അത്തോളി,അക്ഷയ്, അജിത് കുമാർ, ആർ കെ രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

23 ന് രാവിലെ 7 മണിയ്ക്ക് മൊടക്കല്ലൂരിൽ നിന്നും അത്താണി വരെ മാരത്തോൺ മത്സരത്തോടെ കേരളോത്സവം ആരംഭിക്കും.

**മത്സരങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : ഫോൺ 8086062356
**

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/250271/atholi-gram-panchayat-kerala-festival-from-23rd-to-1st-december-this-month)