---
title: "കോട്ടൂർ എ യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി - അധ്യാപക സംഗമം നവംബർ 24 ന്"
english_title: "Kotoor AUP School Alumni Teachers Meet"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/250515/kotoor-aup-school-alumni-teachers-meet"
published_at: "2024-11-19T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673cc0bf91660_0000_ATTACH__.jpg"
keywords: []
---

# കോട്ടൂർ എ യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി - അധ്യാപക സംഗമം നവംബർ 24 ന്

> **Lead Summary:** നടുവണ്ണൂർ : കോട്ടൂർ എ യു പി സ്കൂൾ നൂറാം വാർഷികമാഘോഷിക്കുന്നതിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം 'ഒരു വട്ടം കൂടി ' നവംബർ 24 നു രാവിലെ 9.30 മുതൽ ഒരു മണി വരെ സ്കൂൾ അങ്കണത്തിൽ നടക്കും.

## Article Content

നടുവണ്ണൂർ : കോട്ടൂർ എ യു പി സ്കൂൾ നൂറാം വാർഷികമാഘോഷിക്കുന്നതിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം 'ഒരു വട്ടം കൂടി ' നവംബർ 24 നു രാവിലെ 9.30 മുതൽ ഒരു മണി വരെ സ്കൂൾ അങ്കണത്തിൽ നടക്കും.

സ്കൂളിലെ ഏറ്റവും മുതിർന്ന പൂർവ്വ വിദ്യാർത്ഥി(1934-35 ബാച്ച്) നൂറു വയസ്സുള്ള നങ്ങാറത്ത് ലക്ഷ്മി കുട്ടിയമ്മയാണ് ഉദ്ഘാടനം ചെയ്യുന്നത്. പ്രശസ്ത നാടക കൃത്തും എഴുത്തുകാരനുമായ രമേശ് കാവിൽ മുഖ്യ പ്രഭാഷണം നിർവ്വഹിക്കും.

സ്കൂളിൻ്റെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി നൂറു വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത് '2024 ജൂണിൽ തുടക്കം കുറിച്ച പരിപാടി 2025 ഏപ്രിൽ 6നു സമാപിക്കും

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/250515/kotoor-aup-school-alumni-teachers-meet)